Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണാ ജോർജ് മാപ്പ് പറയണമെന്ന് അബിൻ വർക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു പ്രവർത്തകരെ 16 ദിവസത്തോളം ജയിലിലടച്ചത് രാഷ്ട്രീയ പ്രതികാരമാണെന്ന് അബിൻ വർക്കി എംഎൽഎ. കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിച്ചെന്ന് മൊഴി നൽകിയതെന്ന് മുൻ ഗൺമാൻ അഭിലാഷ് എസ്ഐടിയെ അറിയിച്ചതായാണ് റിപ്പോർട്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

സംഭവിക്കാത്ത കാര്യങ്ങൾ മൊഴിയായി നൽകിയതിലൂടെ വലിയ പ്രശ്നങ്ങളുണ്ടായെന്നും വീടുകൾ ആക്രമിക്കപ്പെട്ടെന്നും അബിൻ വർക്കി ആരോപിച്ചു. കേസിൽ വീണാ ജോർജും സിപിഎമ്മും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു

കേസിൽ 16 ദിവസം ജയിലിൽ കിടക്കേണ്ടിവന്നത് എന്തിനാണെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ചോദിച്ചു. അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും വധശ്രമത്തിന് കേസെടുത്തതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിന് ശേഷം വീണാ ജോർജ് മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോയെന്നും പിന്നീട് പരിക്കേറ്റതായി വരുത്തിത്തീർക്കുകയായിരുന്നുവെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. സംഭവത്തിന് പിന്നാലെ വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുൻ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഇടപെടലും സംശയകരമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix