Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSU

വീണാ ജോർജിനെതിരായ ആക്രമണ കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് അംഗ അന്വേഷണ സംഘം. റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കേസിൽ […]
Read more

വീണാ ജോര്‍ജിനെതിരായ ആക്രമണം; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കെഎസ്‌യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 13 വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ചില വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ […]
Read more

വീണാ ജോർജിനെതിരായ ആക്രമണക്കേസ്; കേസ് കെട്ടിചമച്ചതെന്ന് പരാതി

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനം. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. കണ്ണൂർ എംഎൽഎ ടി. ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎൽഎ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നിലവിൽ കേസ് റെയിൽവേ പൊലീസാണ് അന്വേഷിക്കുന്നത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം […]
Read more

വയനാട്ടിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസുകാരനെ മർദിച്ചെന്ന് പരാതി

വയനാട്: ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ചിനിടെ പോസ്റ്റ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സംഭവത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ഒരു പോലീസുകാരന്റെ മുഖത്ത് അടിച്ചെന്ന പരാതിയുണ്ട്. തുടർന്ന് പോലീസുകാരനും ഗൗതം ഗോകുൽദാസും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മറ്റ് പ്രവർത്തകർ ഇടപെട്ട് […]
Read more

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും, ക്ലാസുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും കെഎസ്‍യു ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. അതേസമയം, നീറ്റ് പരീക്ഷയിലെ […]
Read more

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം; വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ വി.ഡി. സതീശന്റെ നിലപാടിനെ തള്ളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായിരുന്നില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കരുതെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. എന്നാൽ പോഷക സംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യ വേദികളിൽ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും നേതൃത്വം നിർദേശിച്ചു. വിഷയങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കെഎസ്‌യുവിന് അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെഎസ്‌യു നേരത്തെയും […]
Read more

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം പ്രതികരണവുമായി കെ.സി. വേണു​ഗോപാൽ; ‘കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം’

കോട്ടയം: കെഎസ്‌യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ഇത്തരം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ബന്ധപ്പെട്ട വേദികളിൽ ഉന്നയിച്ച് പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിതെന്നും, പാർട്ടിയുടെ ഭാഗത്ത് നിന്ന് തന്നെ അസ്വസ്ഥതകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഇടപെടുമെന്നും സർക്കാർ തലത്തിലും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം […]
Read more

ഞങ്ങളിലെ KSUക്കാരെ വാർത്തെടുത്തത് ഉമ്മൻ ചാണ്ടി സാറാണ്: ഷാഫി പറമ്പിൽ

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. ഉമ്മൻ ചാണ്ടിയെപ്പോലെ ആകാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹത്തിന് പകരം ഒരാൾ ഉണ്ടാകില്ലെന്നും ഷാഫി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ പുതുപ്പള്ളിയിലെത്തിയപ്പോഴാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്. കെ.എസ്.യുവിലെ പ്രവർത്തകരെ വളർത്തിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആരോഗ്യത്തെ പോലും പരിഗണിക്കാതെ ജനങ്ങൾക്കായി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഷാഫി പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതികൾ വരുന്നത് അഭിമാനകരമാണെന്നും അദ്ദേഹം […]
Read more

എല്ലാം കെഎസ്‌യുവിനോടും യൂത്ത് കോണ്‍ഗ്രസ്സിനോടും ആലോചിച്ച് തീരുമാനിക്കാന്‍ കഴിയുമോ: റോജി എം ജോണ്‍

കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി റോജി എം ജോൺ. ഓരോ കാര്യങ്ങളും തീരുമാനിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും എല്ലാ വിഷയങ്ങളിലും കെഎസ്‌യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്‌യു തീരുമാനിക്കേണ്ട കാര്യങ്ങൾ കെഎസ്‌യു തീരുമാനിക്കുമെന്നും കോൺഗ്രസും അതിന്റെ പോഷക സംഘടനകളും ചെയ്യേണ്ട കാര്യങ്ങൾ അവർ ചെയ്യുമെന്നും റോജി എം ജോൺ പറഞ്ഞു. സർക്കാർ ഭരണപരമായി ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ തന്നെ നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് […]
Read more

KSUവിന്റെ ചോരയും നീരുമാണ് UDFസർക്കാർ: അലോഷ്യസ് സേവ്യർ

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സർക്കാരെന്നും വീഴ്ച ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി. തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങിയ സംഭവത്തിന് പിന്നാലെയാണ് പ്രതികരണം. സമുന്നതരെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമെന്ന് പറഞ്ഞ അലോഷ്യസ്, മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് തനിക്ക് മറുപടിയില്ലെന്നും പറഞ്ഞു. “തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് മാത്രമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer