Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSU

പാലം കടന്നു, ഇനി KSU എന്നാൽ കൂരായണ! കാനാൻ ദേശം സ്വപ്നം കണ്ട അണികളും കസേരയിലിക്കുന്ന വിഡി സതീശനും

ഭരണം കിട്ടിയപ്പോൾ തേനും പാലുമൊഴുകുന്ന കാനാൻ ദേശം സ്വപ്നം കണ്ട കോൺ​ഗ്രസുകാരും കുട്ടി കോൺ​ഗ്രസുകാരും ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വെയിലും മഴയുമേറ്റ് റോഡിലിറങ്ങി പണിയെടുത്ത് നേതാക്കളെ മുഖ്യമന്ത്രി കസേരയിൽ വരെ എത്തിച്ച അണികൾക്ക് ഇപ്പോൾ കിട്ടുന്നത് എട്ടിന്റെ പണിയാണ്. KSU ആണ് ഏറ്റവും ലേറ്റസ്റ്റായി ഈ ലിസ്റ്റിൽ തഴയപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനായി വിയര്‍പ്പൊഴുക്കിയവരെയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ ആവശ്യത്തിന് പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ പരാതി തള്ളുക മാത്രമല്ല, […]
Read more

പ്ലീഡര്‍ നിയമന വിവാദം; കെഎസ്‌യുവിനെ അവഗണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്താൻ അനുമതിയില്ല. പ്ലീഡർ നിയമനത്തെതിരെ കെഎസ്‌യു ഉയർത്തിയ പ്രതിഷേധം തള്ളിക്കൊണ്ട് വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം അറിയിക്കാനായിരുന്നു അലോഷ്യസ് സേവ്യർ കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. എന്നാൽ ഇത് അനുവദിച്ചില്ല. സതീശൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നും, എസ്‌എഫ്‌ഐ നേതാവിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും കെഎസ്‌യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ വാർത്താസമ്മേളനത്തിൽ […]
Read more

രാജേഷ് തില്ലങ്കേരിയ്ക്ക് പകരം ആകാശ് തില്ലങ്കേരി; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മികച്ച തിരകഥാകൃത്താക്കി പി.എസ്.സി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംഭവത്തിൽ വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വി. ആണ് പരാതി സമർപ്പിച്ചത്. ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. മികച്ച തിരക്കഥാകൃത്തിന്‍റെ പേര് ഉൾപ്പെടുത്തിയ ഭാഗത്താണ് തെറ്റായി ആകാശ് തില്ലങ്കേരിയുടെ […]
Read more

പിഎം ശ്രീയിൽ സർക്കാരിനെതിരെ കെഎസ്‍യു; ‘മുൻ എൽഡിഎഫ് സർക്കാരിനെ ചോദ്യം ചെയ്തവരാണ്’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‌യു. വിഷയത്തിൽ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ പ്രതികരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക വിശദീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര നയങ്ങൾക്ക് മുന്നിൽ വിട്ടുകൊടുത്തുവെന്ന വിമർശനവും കെഎസ്‌യു ഉയർത്തി. വിദ്യാഭ്യാസ വിഷയങ്ങളിൽ കെഎസ്‌യുവിന്റെ നിലപാടിൽ […]
Read more

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് KSU

കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തി. വ്യാജ പരാതി നൽകിയ വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തങ്ങളെ വധശ്രമം പോലുള്ള വകുപ്പുകൾ ചുമത്തിയത്. “ചെയ്യാത്ത കുറ്റത്തിന് 16 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു, ഭരണകൂട വേട്ടയാണ് നടന്നത്. നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാൻ പുതിയ സർക്കാർ ഇടപെടണമെന്ന് കേസില്‍ ജയിലിലായിരുന്ന കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അതുല്‍ എംസി പറഞ്ഞു. ഫെബ്രുവരി […]
Read more

പാളയത്ത് തെരുവ് യുദ്ധം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പാളയത്ത് എസ്‌എഫ്‌ഐയും കെഎസ്‌യുവും തമ്മിൽ വൻ സംഘർഷം. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുകൂട്ടരും പരസ്പരം കല്ലും കരിങ്കല്ലും എറിഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി. സംഘർഷം തടയാൻ പൊലീസ് ആദ്യം ലാത്തിച്ചാർജ് നടത്തിയെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ജലപീരങ്കിയും പിന്നീട് കണ്ണീർവാതകവും പ്രയോഗിച്ചു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ തുടർന്നു. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ആറ് സീറ്റുകളും കെഎസ്‌യു നാല് സീറ്റുകളും നേടിയിരുന്നു. വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഘർഷം ആരംഭിച്ചതെന്ന് […]
Read more

രക്ഷാപ്രവർത്തന കേസ്; നിർണായക വിവരങ്ങൾ തിരുത്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ ആദ്യ കേസ് ഡയറിയുടെ പകർപ്പ് പുറത്ത്. രേഖയിൽ ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ മർദിച്ചതായി വ്യക്തമാക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്നും കേസ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴിപ്രകാരം കേസ് ഡയറി പെൻഡ്രൈവിൽ സൂക്ഷിച്ച് എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ കൈമാറിയതായും വ്യക്തമാക്കുന്നു. പിന്നീട് […]
Read more

പട നയിക്കാൻ ഇവിടെ സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല: അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. സംസ്ഥാനത്തുടനീളം വി ഡി സതീശനായി നടക്കുന്ന പ്രകടനങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. ഈ പാർട്ടിയിൽ എല്ലാതവണയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകൾ അല്ലല്ലോ ഉന്നത നേതൃത്വം. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. […]
Read more

സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്: പിന്തുണയുമായി കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ കെഎസ്‌യു നേതാക്കൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരൻ. നിയമപരമായും കായികപരമായും പിന്തുണ നൽകുമെന്നാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ സോണി പനന്താനത്തെ സുധാകരൻ വീഡിയോ കോളിൽ വിളിച്ചാണ് പിന്തുണ അറിയിച്ചത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവർക്കെതിരെ കേസ് എടുത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു അരുണ്‍ രാജേന്ദ്രന്റെ ഭീഷണി.
Read more

ആയുധം ഉപയോഗിച്ചെന്ന് ഞാൻ പറഞ്ഞിട്ടില്ല, മന്ത്രി അവശയായിരുന്നു: കെ എൻ ഷംസീർ

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ തന്റെ മുൻ പ്രസ്താവനകളെക്കുറിച്ച് വിശദീകരണവുമായി സ്പീക്കർ കെ എൻ ഷംസീർ. ആയുധം ഉപയോഗിച്ചുള്ള ആക്രമണമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അവശയായ നിലയിൽ പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്നതായി കണ്ടപ്പോൾ അതാണ് ചൂണ്ടിക്കാട്ടിയതെന്നും, അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമരത്തിൽ വനിതാ പ്രവർത്തകരെ പങ്കെടുപ്പിക്കാത്തതിനെ കുറിച്ചും അദ്ദേഹം ചോദ്യം ഉയർത്തി. “അവർക്ക് പെൺകുട്ടികളില്ലേ?” എന്നായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer