Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSU

വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍, ആരോപണവുമായി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ആശങ്കയില്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഎം പരാതി നല്‍കിയിരുന്നു. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. സിപിഎം പരാതി അംഗീകരിച്ചു വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ വൈഷ്ണക്ക് മത്സരിക്കാന്‍ കഴിയില്ല. […]
Read more

കെഎസ്‌യുക്കാരെ മുഴുവൻ വെട്ടിനിരത്തി; കൊടിക്കുന്നിൽ സുരേഷിന് നേരെ ആരോപണവുമായി ജില്ലാ അധ്യക്ഷൻ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഉടക്കി കെഎസ്‌യു. കെഎസ്‌യു പ്രവര്‍ത്തകരെ മുഴുവന്‍ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. കെഎസ്‌യു ജില്ലാ അധ്യക്ഷന് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടാണ് വെട്ടിനിരത്തല്‍ എന്നുമാണ് ആക്ഷേപം. ഉറക്കം നടിക്കുന്നവരെ ചെവിയില്‍ പടക്കം പൊട്ടിച്ചാണെങ്കിലും ഉണര്‍ത്തുമെന്ന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ അന്‍വര്‍ സുല്‍ഫിക്കര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല തങ്ങള്‍ ഇടപെടുന്നതെന്നും പണിയെടുക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ തികയ്ക്കാനും […]
Read more

കെ എസ് യു വിന് ഉജ്ജ്വല വിജയം

കോട്ടയം: എസ്എഫ്ഐയുടെ യുടെ പതിനൊന്ന് വർഷക്കാലത്തെ സമഗ്രാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് കെ.എസ്.യു) മഹാത്മാഗാന്ധി (എം.ജി) സർവകലാശാല യൂണിയനിൽ ഉജ്വല വിജയം നേടി. അതിരമ്പുഴ കുന്നിൻ മുകളിലെ സർവകലാശാലാ യൂണിയനിൽ എസ്.എഫ്.ഐ കോട്ട പൊളിച്ചാണ് പിറവം ബി.പി.സി. കോളേജിലെ വൈഷ്ണവി ജയൻ ഉൾപ്പെടെ വൈസ് ചെയർപേഴ്സൺ പദവി അടക്കം 7 പ്രതിനിധികളെ കെ.എസ്.യു ജനറൽ പാനലിൽ വിജയിപ്പിച്ചത്. ഈ വിജയം കെ.എസ്.യുവിന്റെ സംഘടനാപരമായ കരുത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള സഹപ്രവർത്തകരുടെ മുന്നേറ്റമാണെന്ന് കെ.എസ്.യു […]
Read more

നന്നാകാൻ വിടാത്ത ഈഗോയാണ് യൂത്ത് കോൺഗ്രസിന്

യൂത്ത്കോണ്‍ഗ്രസുകാരെ ടിവിയില്‍ മാത്രമേ കാണുന്നൂള്ളൂ. യുവാക്കളെ കൂടെ നിര്‍ത്താന്‍ എസ്എഫ്‌ഐ മികവ് കാട്ടുന്നുവെന്ന മുതിര്‍ന്ന കോൺഗ്രസ്‌ നേതാവ് പിജെ കുര്യന്റെ വിമര്‍ശനത്തിന് മറുപടി നല്‍കാനുളള നെട്ടോട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉൾപ്പെടെയുള്ള യുവനേതാക്കള്‍. എന്നാല്‍ സംഘടനയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഒരു മുതിര്‍ന്ന നേതാവ് പറയുന്നതില്‍ കാര്യമുണ്ടോ എന്ന് ചിന്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതേയില്ല. പകരം അവിടേയും ഇവിടേയും മന്ത്രിമാര്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളെ വലിയ സംഭവമായി കാണിക്കുകയാണ് ചെയ്യുന്നത്. ഒരു വിഷയം ഏറ്റെടുത്ത് തുടര്‍ സമരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് […]
Read more

കൊല്ലം ജില്ലയിൽ നാളെ കെ എസ് യു, എബിവിപി വിദ്യാഭ്യാസ ബന്ദ്

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ കെ എസ് യു, എബിവിപി വിദ്യാഭ്യാസ ബന്ദ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്. വകുപ്പുകൾ […]
Read more

വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎസ്‌യു

വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. ഈ സംഭവം സാക്ഷര കേരളത്തിന് അപമാനകരമാണ്. വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനു സമാനമാണ് ഈ പ്രവൃത്തി.സംസ്ഥാനത്തെ ജനാധിപത്യ […]
Read more

നാളെ സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read more

പിഎം ശ്രീയിൽ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്

ഡൽഹി: കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്. പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് വിദ്യാ‍ർത്ഥി സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. എസ്എഫ്ഐയും കെഎസ്‌യുവും എംഎസ്എഫും അടക്കമുള്ള സംഘടനകൾ സംസ്ഥാന സർക്കാരിൻ്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ചർച്ചയിൽ നിന്ന് ബിജെപിയുടെ വിദ്യാ‍ർത്ഥി സംഘടനയായ എബിവിപി നേതാക്കൾ ഇറങ്ങിപ്പോയി. പിഎം ശ്രീയിൽ ചേരേണ്ട എന്നാണ് എബിവിപി ഒഴികെയുള്ള എല്ലാ സംഘടനയുടേയും നിലപാടെന്ന് യോഗ ശേഷം തീരുമാനം വിശദീകരിച്ച […]
Read more

റോഡിലെ കുഴിയിൽ നട്ട വാഴയിൽ മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ

പാലക്കാട്: റോഡിലെ അപകട കെണികളാകുന്ന കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ. കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്. കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്. മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ പല യാത്രക്കാരും കുഴിയിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്. ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു […]
Read more

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു എത്തിയത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. […]
Read more
Advertisement
WhiteswanTV Footer