Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആയുധം ഉപയോഗിച്ചെന്ന് ഞാൻ പറഞ്ഞിട്ടില്ല, മന്ത്രി അവശയായിരുന്നു: കെ എൻ ഷംസീർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ തന്റെ മുൻ പ്രസ്താവനകളെക്കുറിച്ച് വിശദീകരണവുമായി സ്പീക്കർ കെ എൻ ഷംസീർ. ആയുധം ഉപയോഗിച്ചുള്ള ആക്രമണമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അവശയായ നിലയിൽ പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്നതായി കണ്ടപ്പോൾ അതാണ് ചൂണ്ടിക്കാട്ടിയതെന്നും, അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സമരത്തിൽ വനിതാ പ്രവർത്തകരെ പങ്കെടുപ്പിക്കാത്തതിനെ കുറിച്ചും അദ്ദേഹം ചോദ്യം ഉയർത്തി. “അവർക്ക് പെൺകുട്ടികളില്ലേ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും അതിന്റെ ഭാഗമായി നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും സ്പീക്കർ പറഞ്ഞു. ജയിലിൽ പോകുന്നത് വലിയ അപരാധമെന്ന നിലയിൽ കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ തങ്ങൾക്കെതിരെയും സമാനമായ വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിൽ മന്ത്രിക്ക് പരിക്കേറ്റതായും വധശ്രമം നടന്നതായും ആരോപണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഇടപെടലിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, താൻ ചെയ്തത് മാനുഷികമായ കടമ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer