Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: veena george

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം മടത്തറക്ക് സമീപം അപകടത്തിൽപ്പെട്ടു. കനത്ത മഴയെ തുടർന്ന് വാഹനം തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആരും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.
Read more

ആശുപത്രികളിൽ ആന്‍റി വെനം ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട് : വീണാ ജോര്‍ജ്

ന്യൂഡൽഹി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വീണാ ജോർജ്. ആശുപത്രികളിൽ ആവശ്യമായ ആന്റി വെനം ഉറപ്പാക്കിയിട്ടുണ്ടെന്നും പാമ്പുകടിയേറ്റ് മരണങ്ങൾ കുറയ്ക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയൻ ഈ വിഷയത്തിൽ യോഗം വിളിച്ചിരുന്നുവെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡിസംബർ വരെ ആറുലക്ഷം പേർ ആന്റി റാബിസ് വാക്സിൻ എടുത്തിട്ടുണ്ടെന്നും പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതായും മന്ത്രി അറിയിച്ചു. ഇതിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി […]
Read more

വീണാ ജോര്‍ജിനെ KSU പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല; എഎന്‍ ഷംസീര്‍

തീരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരിക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ താന്‍ മുന്‍കൈ എടുത്തതെന്നും ഷംസീര്‍ പറയുന്നു. മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. എന്റെ സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നു പറഞ്ഞ് വന്ദേഭാരതില്‍ കയറി പോകുകയാണോ ചെയ്യേണ്ടതെന്ന് ഷംസീര്‍ ചോദിച്ചു. […]
Read more

ആയുധം ഉപയോഗിച്ചെന്ന് ഞാൻ പറഞ്ഞിട്ടില്ല, മന്ത്രി അവശയായിരുന്നു: കെ എൻ ഷംസീർ

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ തന്റെ മുൻ പ്രസ്താവനകളെക്കുറിച്ച് വിശദീകരണവുമായി സ്പീക്കർ കെ എൻ ഷംസീർ. ആയുധം ഉപയോഗിച്ചുള്ള ആക്രമണമുണ്ടായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അവശയായ നിലയിൽ പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്നതായി കണ്ടപ്പോൾ അതാണ് ചൂണ്ടിക്കാട്ടിയതെന്നും, അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമരത്തിൽ വനിതാ പ്രവർത്തകരെ പങ്കെടുപ്പിക്കാത്തതിനെ കുറിച്ചും അദ്ദേഹം ചോദ്യം ഉയർത്തി. “അവർക്ക് പെൺകുട്ടികളില്ലേ?” എന്നായിരുന്നു […]
Read more

ആശമാരും ഹര്‍ഷിനയും പ്രചാരണത്തിനെത്തിയത് രാഷ്ട്രീയ ഗൂഢാലോചന: വീണാ ജോര്‍ജ്

പത്തനംതിട്ട: ആശമാരും കെ കെ ഹര്‍ഷിനയും യുഡിഫ് പ്രചാരണത്തിനെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജ്. കേരളത്തിലെ ആശുപത്രി സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. കെ സുധാകരനും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയതില്‍ ഭയമില്ല. 2016ലും 2021ലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. ആര് വന്നാലും ഭയമില്ല. ഇവിടെ ജനിച്ച്, പഠിച്ച് വളര്‍ന്ന ആളാണ്, ഇവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം ആറന്മുളയില്‍ മുപ്പതിനായിരം […]
Read more

ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’; വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആശാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം നടക്കുന്നത്. ആശാ സമര നേതാവായ എസ് മിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിന് വോട്ട് നൽകരുതെന്നുമാണ് ഇവരുടെ നിലപാട്. തിരുവനന്തപുരത്ത് 266 ദിവസം സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും മന്ത്രി വഞ്ചിച്ചുവെന്നും പ്രവർത്തകർ ആരോപിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം ഇതുവരെ […]
Read more

കരിങ്കൊടി കാണിച്ചാല്‍ ഐസിയുവിൽ; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

കൊല്ലം: സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി. സിപിഐഎം തന്നെക്കൊണ്ട് വി ആര്‍ എസ് എടുപ്പിച്ചെന്നും പാര്‍ട്ടി വിട്ട മറ്റുള്ളവരെ സിപിഐഎം വിമര്‍ശിക്കുന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു. പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായപ്പോള്‍ ഐഷാ പോറ്റിയെ ആവശ്യമില്ലെന്ന് ഐഷാ പോറ്റി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജിനെയും ഐഷ പോറ്റി പരിഹസിച്ചു. കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായെന്നാണ് പരിഹാസം. സൈബര്‍ […]
Read more

വീണ ജോർജിനെതിരായ മത്സരത്തിന് പിന്തുണയുമായി വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫ്

പത്തനംതിട്ട: ആറന്മുളയിൽ വീണാ ജോർജിനെതിരെ പോരിന് ഇറങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് കെട്ടിവയ്ക്കാൻ തുക നൽകിയത് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫ്. ഉഷ ജോസഫിൻ്റെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെത്തിയാണ് അബിൻ വർക്കി തുക ഏറ്റുവാങ്ങിയത്. ശസ്ത്രക്രിയയിലൂടെ കത്രിക നീക്കിയ ശേഷം വീട്ടിൽ വിശ്രമത്തിലാണ് ഉഷ ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പിൻ്റെ സിസ്റ്റം പരാജയമാണ് എന്നതിന് തെളിവാണ് ശസ്ത്രക്രിയക്കിടെ ഉഷ ജോസഫിനുണ്ടായ ദുരനുഭവമെന്ന് അബിൻ വർക്കി പറഞ്ഞു. ആരോഗ്യമേഖലയെ […]
Read more

മന്ത്രി വീണ ജോർജിനെ ആക്രമിച്ച സംഭവം; കഴുത്തിന് ആക്രമിച്ചതായി‌ റിപ്പോർട്ടിലില്ല

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റെന്ന സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. റിപ്പോർട്ടിൽ കഴുത്തിൽ ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കഴുത്തിന്റെ ചില ഭാഗങ്ങളിൽ തൊടുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെന്നു മാത്രമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പരാതിയിൽ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് നേരത്തേ തന്നെ മൊഴി നൽകിയിരുന്നു. അന്നേദിവസം നടന്ന പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റതായി ആരോപിച്ച് […]
Read more

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവർത്തകര്‍ക്ക് ജാമ്യം

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രതികൾ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടും […]
Read more
Advertisement
WhiteswanTV Footer