Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്; വധശ്രമം വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഒഴിവാക്കി പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ഒഴിവാക്കിയത്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അതിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. കേസിനെ രാഷ്ട്രീയപ്രേരിതമാണെന്ന് കെഎസ്‌യു പ്രതികരിച്ചു. അതേസമയം, കേസിൽ ജയിലിൽ കഴിഞ്ഞ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജാമ്യത്തിലാണ്. മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ തെളിവുകൾ ഇല്ലെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ഗുരുതര വകുപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്.

Advertisement
WhiteswanTV Footer