തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമബത്തയും (ഡി.എ), ക്ഷാമാശ്വാസവും (ഡി.ആർ) അനുവദിച്ചു. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടുമൊപ്പം വർധിപ്പിച്ച തുകയും ലഭിക്കും.
രണ്ട് ശതമാനം ഡി.എ, ഡി.ആർ വർധനയിലൂടെ സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക ചെലവുണ്ടാകും. ഇതോടെ ക്ഷാമബത്ത 37 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.


