കണ്ണൂർ: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ കെഎസ്‌യു നേതാക്കൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരൻ. നിയമപരമായും കായികപരമായും പിന്തുണ നൽകുമെന്നാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ സോണി പനന്താനത്തെ സുധാകരൻ വീഡിയോ കോളിൽ വിളിച്ചാണ് പിന്തുണ അറിയിച്ചത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവർക്കെതിരെ കേസ് എടുത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു അരുണ്‍ രാജേന്ദ്രന്റെ ഭീഷണി.




