കെ സുധാകരന് തിരിച്ചടി; എം വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട കേസ് കോടതി തള്ളി
കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്. മോൺസൺ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരനും ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന എം.വി. ഗോവിന്ദൻ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു കെ. സുധാകരൻ കേസ് നൽകിയിരുന്നത്. ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിനായി സുധാകരൻ തുടർച്ചയായി കോടതിയിൽ നേരിട്ട് ഹാജരാകാത്തതോടെയാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. കേസിൽ രണ്ടുതവണ അവസരം […]
Read more