Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSU

കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് തിളക്കമാർന്ന വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം. ഏഴ് സീറ്റില്‍ ആറ് സീറ്റുകള്‍ എസ്എഫ്‌ഐ നേടിയപ്പോൾ വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റില്‍ കെഎസ്‌യു ജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റില്‍ എസ്എഫ്‌ഐയും ഒന്നില്‍ കെഎസ്‌യുവും വിജയിച്ചു. കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടിയിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. കനത്ത പൊലീസ് വലയത്തിലാണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്.
Read more

കെ എസ് യുവിൽ കൂട്ടനടപടി; 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

തിരുവനന്തപുരം: സംസ്ഥാന കെ എസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലായി 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 19 ന് മുൻപ് മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവ്യർ വിശദീകരിച്ചു.
Read more

എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

കൽപ്പറ്റ: ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചും വിദ്യാർഥികളെ ആക്രമിച്ചും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടയിൽ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത് വിദ്യാർത്ഥികളുടെ മുന്നിൽ നാടകം കളിക്കുന്ന എസ്എഫ്ഐയുടെ കപട മുഖം വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. എക്കാലത്തും ആടിനെ പട്ടി ആകാം എന്നുള്ള എസ്എഫ്ഐ നിലപാട് വിദ്യാർത്ഥികളുടെ ഇടയിൽ വിലപോകില്ലെന്നും ഇപ്പോൾ വിദ്യാർത്ഥികൾ ഒന്നടങ്കം അക്രമ രാഷ്ട്രീയത്തിന് എതിരെയാണ് നിലകൊള്ളുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ജില്ലയിൽ കഴിഞ്ഞ മുഴുവൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലും […]
Read more

മിഹിർ അഹമ്മദിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കെ.എസ്.യു കത്ത് നൽകി

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ മരണത്തിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ മിഹിർ അഹമ്മദിന്റെ മരണത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കേണ്ടത് അനിവാര്യമായി മാറീയിരിക്കുകയാണെന്നും,മിഹിറിന്റെ അമ്മ രചനയുടെ കത്ത് അതീവ ഗൗരവം ഉള്ളതാണെന്നും പോലിസ് മേധാവിക്ക് നൽകിയ കത്തിൽ പറയുന്നു. 15 കാരനായ മിഹർ സ്കൂളിൽനിന്ന് വർണ വിവേചനവും […]
Read more

മിഹിർ അഹമ്മദിന്റെ മരണം ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണം: കെഎസ്‌യു

തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ മിഹിർ അഹമ്മദിന്റെ മരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മിഹിറിന്റെ അമ്മ രചനയുടെ കത്ത് അതീവ ഗൗരവം ഉള്ളതാണ്. 15 കാരനായ മിഹിർ സ്കൂളിൽനിന്ന് വർണ വിവേചനവും ക്രൂരമർദ്ദനവും നേരിട്ടെന്നാണ് കത്തിലൂടെ അമ്മ പറഞ്ഞു വെക്കുന്നത്. ടോയ്‌ലെറ്റിൽ തലയിട്ട് ഫ്ലെഷ് ചെയ്തെന്നും,വെള്ളക്കാരൻ എന്ന് പരിഹസിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉൾക്കൊള്ളാനാവുന്നതല്ല. സാംസ്കാരിക കേരളത്തിന് അപമാനകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൂടാ. മിഹിറിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ കുടുംബത്തിന് […]
Read more

കാലിക്കറ്റ് എ സോണ്‍ കലോത്സവത്തിനിടെ ഏറ്റുമുട്ടി കെഎസ്‌യുവും എംഎസ്എഫും

പാലക്കാട്‌: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഒരേ മുന്നണിയിലുള്ള കെ എസ് യു- എം എസ് എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘര്‍ഷം. ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ഒരേ മുന്നണിയിലുള്ളവര്‍ തന്നെയാണ് തമ്മിലടിച്ചത്. സംഘാടകരായ എം എസ് എഫ് നേതാക്കളും കെ എസ് യു ഭരണത്തിലുള്ള ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ മത്സരാര്‍ഥികളും യൂണിയന്‍ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റം ആണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Read more

കെഎസ്‌യു- എസ്എഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കാതോലിക്കേറ്റ് കോളേജില്‍ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം നടന്നിരുന്നു. ഇതിനിടയിൽ കെഎസ്‌യു ജില്ലാ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഷ് ചികിത്സയിലാണ്.
Read more

കാലിക്കറ്റ് സർവകലാശാല കലോത്സവ സംഘർഷം; മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ.ആലുവയിൽ നിന്നാണ് മാള പോലീസിസാണ് കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരെ പിടികൂടിയത്. ഇന്നലെ സംഘർഷത്തിൽ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ഗുരുതരമായി പരിക്കേറ്റ ആഷിക് നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അവിടെയെത്തി ആഷിഖിൻറെ മൊഴിയെടുത്ത ശേഷമാണ് കെഎസ്‍യു നേതാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി […]
Read more

കെഎസ് യു – എസ്എഫ്ഐ സംഘർഷം; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു

തൃശ്ശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇതേ തുർന്ന് കലോത്സവം തടസ്സപ്പെട്ടു. കെഎസ് യു ആണ് അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ആരോപണം എന്നാൽ എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ് യുവും ആരോപിച്ചു. സ്കിറ്റ് മത്സരത്തിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പിന്നീട് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം ശാന്തമായത്. ഇതേ തുടർന്ന് കലോത്സവം നിർത്തിവച്ചു.
Read more

കോടതി കയറിയിറങ്ങുന്ന വിദ്യാർത്ഥി രാഷ്ട്രീയം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും നാൾ വഴികളിൽ വിദ്യാർഥി മുന്നേറ്റങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അത്രത്തോളം പങ്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഉണ്ടായിരുന്നു. കേവലം വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും മാത്രമായിരുന്നില്ല വിദ്യാർത്ഥി സംഘടനകൾ ഒരു കാലഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. മലപ്പുറത്തേക്ക് പൊതുസമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളിലും കൃത്യവും ക്രിയാത്മകവുമായ ചർച്ചകൾ നമ്മുടെ കലാലയങ്ങളിൽ ഉണ്ടായിട്ടുണ്ട്. പല ഭരണകൂടങ്ങളെയും തിരുത്തുന്നതിലേക്ക് പോലും വഴിയൊരുക്കിയ വിദ്യാർത്ഥി സമരങ്ങളും കേരളീയ സമൂഹം കണ്ടിട്ടുണ്ട്. സമരവേലിയറ്റങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. എന്നാൽ വിദ്യാർഥി […]
Read more
Advertisement
WhiteswanTV Footer