Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSU

ഇടുക്കിയിൽ കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: ഇടുക്കിയിൽ കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ. കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ ആണ് കഞ്ചാവുമായി പിടിയിലായത്. തൊടുപുഴ എക്സൈസ് പാർട്ടിയാണ് കെഎസ്‌യു നേതാവിനെ കഞ്ചാവുമായി പിടികൂടിയത്. കെഎസ്‌യു നേതാവിനെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു.
Read more

കെഎസ്‌യുവിലും യൂത്ത്കോൺഗ്രസിലും നേതൃമാറ്റമോ…?

കെപിസിസി പുന സംഘടനയാണ് എവിടെയും ചർച്ചാവിഷയമെങ്കിലും കെപിസിസിക്ക് പുറത്തേക്കും കോൺഗ്രസിനുള്ളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പ്രധാനമായും കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകളുടെയും നേതൃത്വങ്ങളിലും പ്രവർത്തന രീതിയിലും ആണ് മാറ്റങ്ങൾ വരാനിരിക്കുന്നത്. തുടർച്ചയായി പ്രതിപക്ഷത്ത് തുടരുന്ന കോൺഗ്രസിനെ സംബന്ധിച്ച് അതിന്റെ യുവജന വിദ്യാർഥി സംഘടനകൾ ശക്തിയാർജിക്കേണ്ടത് അനിവാര്യതയാണ്. എന്നാൽ ഇപ്പോഴുള്ള സംഘടനകളുടെ പോക്കിൽ അത്രമേൽ പ്രതീക്ഷകൾ ഒന്നും ആർക്കുമില്ല. കെഎസ്‌യുവിനെ സംബന്ധിച്ചിടത്തോളം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനതലത്തിൽ മുന്നേറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞെങ്കിലും വിദ്യാർത്ഥി വിഷയങ്ങൾ ഏറ്റെടുക്കുന്നതിലും സമര രംഗത്തെക്ക് […]
Read more

കേരള സർവ്വകലാശാലയിൽ സംഘർഷം

തിരുവനന്തപുരം: ഫീസ് വർധനയ്ക്കെതിരെ കേരള സർവ്വകലാശാലയിൽ കെ എസ് യു പ്രതിഷേധം. നാലു വർഷ ബിരുദ ഫീസ് വർദ്ധനവിനെ ചൊല്ലി രജിസ്ട്രാർക്ക് നിവേദനം കൊടുക്കാനെത്തിയ കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. രജിസ്ട്രാറെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഫീസ് വർദ്ധനവ് കൊള്ളയാണെന്ന് ആരോപിച്ച് ഇതിന് മുൻപും പ്രതിഷേധം ഉയർന്നിരുന്നു.
Read more

കൊച്ചിന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെ.എസ്.യു എസ്എഫ്ഐ സംഘര്‍ഷത്തില്‍ 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തിലാണ് കേസ്. കെ.എസ്.യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്.എഫ്ഐ-കെ.എസ്.യു സംഘര്‍ഷമുണ്ടായത്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയുളള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
Read more

പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്ന് പുറത്താക്കി

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്യു യൂണിറ്റില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു പാര്‍ട്ടിക്കെതിരായി മത്സരിച്ചു, തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി. ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്യു ലോ കോളേജ് യൂണിറ്റ് […]
Read more

കെ.എസ്.യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഭീഷണി. കെഎസ്‌യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫോണിലുടെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ് എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എസ് എന്‍ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോ എസ് എഫ് ഐ ആലത്തൂര്‍ ഏരിയ കമ്മറ്റിയംഗം തേജസ് എടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജില്‍ പുറമേ നിന്നുള്ള കെ എസ് യു – എസ് […]
Read more

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും.സീറ്റ് പ്രതിസന്ധിയില്‍ പരിഹാരമായില്ലെങ്കില്‍ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ് യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നല്‍കുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ […]
Read more

ചൊവ്വാഴ്ച്ച സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയുകയാണ്.അതേസമയം സീറ്റ് പ്രതിസന്ധിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കവെ നാളെ മന്ത്രി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കും.സമരം […]
Read more

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;കോഴിക്കോട് ആര്‍ഡിസി ഓഫീസിലേയ്ക്ക് കെഎസ്‌യു മാര്‍ച്ച്

കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍.കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.
Read more

പ്ലസ് വണ്‍ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്:മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരെ അറിയിച്ചിരുന്നു.അവസാനഘട്ട അലോട്ട്‌മെന്റ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ പ്ലസ് […]
Read more
Advertisement
WhiteswanTV Footer