Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്.

കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു എത്തിയത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. പ്രതിഷേധം കണക്കിൽ എടുത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചു.

Content: Plus One seat crisis; KSU black flag protest against Minister V Sivankutty

Recent News

Advertisement
WhiteswanTV Footer