ആലപ്പുഴ: കായംകുളത്ത് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 50-ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തത്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലേറുണ്ടായതിനെ തുടർന്നാണ് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ കൂടുതൽ നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.


