Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StudentClash

കായംകുളത്ത് എസ്എഫ്ഐ-കെഎസ്‍യു സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 50-ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തത്. എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലേറുണ്ടായതിനെ തുടർന്നാണ് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ കൂടുതൽ നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.
Read more

ഫുട്ബോൾ ടൂർണമെന്റിനിടെ സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്

കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തു. ഈ സംഭവത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെയാണ് പ്രത്യേക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix