Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: veenageorge

കോഴഞ്ചേരി പാലത്തിന്റെ ക്രെഡിറ്റിനായി വീണ ജോര്‍ജും അബിൻ വർക്കിയും പോര്

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെച്ചൊല്ലി മുൻ എംഎൽഎ വീണ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഫേസ്ബുക്കിൽ വാക്പോര്. പാലം അനുവദിച്ചതും നിർമ്മാണത്തിന് പണം കണ്ടെത്തിയതും ആരെന്ന കാര്യത്തിലാണ് തർക്കം. 2016ൽ താൻ ആറന്മുള എംഎൽഎയായിരുന്ന സമയത്തെ ഇടപെടലുകളെ തുടർന്നാണ് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കോഴഞ്ചേരി പുതിയ പാലം പ്രഖ്യാപിച്ചതെന്ന് വീണ ജോർജ് പറഞ്ഞു. 2016 ഒക്ടോബർ 31ന് 22.02 കോടി രൂപയുടെ ഭരണാനുമതിയും 2017 ഓഗസ്റ്റ് 21ന് […]
Read more

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; കെഎസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് എസ്ഐടി

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ റിപ്പോർട്ട് നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്.ഐ.ടി തലവൻ യു. പ്രേമൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ചുമത്തിയ കുറ്റങ്ങളൊന്നും കെ.എസ്.യു പ്രവർത്തകർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കലാപശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധത്തിനിടെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം […]
Read more

വീണാ ജോർജ് മാപ്പ് പറയണമെന്ന് അബിൻ വർക്കി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു പ്രവർത്തകരെ 16 ദിവസത്തോളം ജയിലിലടച്ചത് രാഷ്ട്രീയ പ്രതികാരമാണെന്ന് അബിൻ വർക്കി എംഎൽഎ. കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിച്ചെന്ന് മൊഴി നൽകിയതെന്ന് മുൻ ഗൺമാൻ അഭിലാഷ് എസ്ഐടിയെ അറിയിച്ചതായാണ് റിപ്പോർട്ട്. […]
Read more

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; മുൻ ഗൺമാനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണത്തിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉടൻ ഡിജിപിക്ക് കൈമാറും. കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന്റെ കാരണം കണ്ടെത്താൻ എസ്ഐടി അന്വേഷണം തുടരുകയാണ്. കേസ് അന്വേഷിച്ച റെയിൽവേ സിഐയുടെ മൊഴിയും സംഘം ഉടൻ രേഖപ്പെടുത്തും. കേസിൽ പ്രതികളായിരുന്ന അഞ്ച് കെഎസ്‌യു പ്രവർത്തകരോട് മൊഴി നൽകാൻ ഇന്ന് ഹാജരാകാനും […]
Read more

‘പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, വഞ്ചനാ കുറ്റം ചുമത്തണം’; വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി. കണ്ണൂരിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ എസ്‌ഐടിക്ക് നൽകിയ മൊഴി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് പരാതി നൽകിയത്. കണ്ണൂരിലെ സംഭവത്തിൽ വീണാ ജോർജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ഗൺമാനെക്കൊണ്ട് വ്യാജമൊഴി നൽകിച്ചെന്നുമാണ് പരാതിയിലെ ആരോപണം. വീണാ ജോർജിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പൊതുപ്രവർത്തകർ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പരാതിയിൽ […]
Read more

‘വാക്കുകൾക്ക് വിവരിക്കാനാകാത്ത വേട്ടയാടൽ’; കെ. മുരളീധരന് പരോക്ഷ മറുപടിയുമായി വീണാ ജോർജ്

കൊച്ചി: ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണെന്ന മന്ത്രി കെ. മുരളീധരന്റെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയായിരിക്കെ തനിക്ക് നേരിടേണ്ടിവന്ന വ്യക്തിയധിക്ഷേപങ്ങളും കായികാക്രമണങ്ങളും സൈബർ ആക്രമണങ്ങളും ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജിന്റെ പ്രതികരണം. വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് താൻ അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരതയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വീണാ ജോർജ് കുറിച്ചു. വ്യക്തിയധിക്ഷേപം, കായികാക്രമണം, സൈബർവേട്ട, കള്ളപ്രചാരണങ്ങൾ, വീട്ടിൽ കയറി റീത്ത് വെക്കൽ, ശവപ്പെട്ടി കൊണ്ടുവെക്കൽ തുടങ്ങി കൃത്യമായ അജണ്ടയോടെയുള്ള ആക്രമണങ്ങളാണ് […]
Read more

കേരളത്തില്‍ അടിയന്തരാവസ്ഥാ കാലത്തിന് സമാനമായ സാഹചര്യം: വീണാ ജോര്‍ജ്

കൊച്ചി: റിപ്പോർട്ടർ ടി.വി. ഓഫീസിലെ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വീണാ ജോർജ്. മാധ്യമപ്രവർത്തകരെ തടഞ്ഞുവെച്ച് വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയ നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതും അങ്ങേയറ്റം അപലപനീയവുമാണെന്ന് വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. റിപ്പോർട്ടർ ടി.വിയുടെ ഡിജിറ്റൽ ഡെസ്കിൽ നിന്ന് മാധ്യമപ്രവർത്തകരെ എഴുന്നേൽപ്പിച്ച് പുറത്താക്കിയതിനുശേഷം അവരുടെ കസേരകളിൽ പൊലീസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന ദൃശ്യങ്ങൾ കണ്ടതായും വീണാ ജോർജ് പറഞ്ഞു. കേരളത്തിൽ അടിയന്തരാവസ്ഥാ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവർ വിമർശിച്ചു. ‘റിപ്പോർട്ടർ ചാനലിൽ പൊലീസ് […]
Read more

വീണാ ജോർജിനെതിരായ ആക്രമണ കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് അംഗ അന്വേഷണ സംഘം. റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കേസിൽ […]
Read more

വീണാ ജോര്‍ജിനെതിരായ ആക്രമണം; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കെഎസ്‌യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 13 വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ചില വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ എംഎൽഎ […]
Read more

വീണാ ജോർജിനെതിരായ ആക്രമണക്കേസ്; കേസ് കെട്ടിചമച്ചതെന്ന് പരാതി

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനം. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. കണ്ണൂർ എംഎൽഎ ടി. ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎൽഎ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നിലവിൽ കേസ് റെയിൽവേ പൊലീസാണ് അന്വേഷിക്കുന്നത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix