Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: marco rubio

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഡോവൽ- റൂബിയോ നിർണായക കൂടിക്കാഴ്ച ഇന്ന്‌

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം, അതിർത്തി കടന്നുള്ള ഭീകരവാദം, സമുദ്ര സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. ഇന്ത്യ-അമേരിക്ക പ്രതിനിധി സംഘങ്ങൾ തമ്മിലുള്ള ഈ കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. ദക്ഷിണേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അജിത് ഡോവൽ യുഎസ് […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും അതിന്റെ ആഗോള ഊർജ്ജ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ദീർഘമായ ചർച്ച നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രശ്നങ്ങളും ഊർജ്ജ വിപണിയിൽ ഉണ്ടായ മാറ്റങ്ങളും ഇരുവരും ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരിക്കുന്നതായും ചർച്ചയിൽ വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം തുടർന്നും നടത്താൻ തീരുമാനിച്ചതായി ജയശങ്കർ വ്യക്തമാക്കി. കൂടാതെ, പാകിസ്ഥാന്റെ മധ്യസ്ഥതയിൽ […]
Read more

ഇന്ത്യയുമായി വ്യാപാര കരാറിന് ശ്രമം തുടരുമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യ – യുഎസ് വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് യുഎസ്. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടുത്ത മാസം നേരില്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും. ഇറാന്റെ വ്യാപാര പങ്കാളികള്‍ക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോര്‍ജ്ജ രംഗത്ത് ‘ശാന്തി’ ബില്‍ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു. വ്യാപാര കരാറും ആണവോര്‍ജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്യുന്നത്. ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന […]
Read more

യുഎസ്-യുക്രൈന്‍ ചര്‍ച്ച സമവായത്തിലെത്തിയില്ല ; സമാധാനം പുനഃസ്ഥാപിക്കല്‍ എളുപ്പമല്ല: മാര്‍ക്കോ റുബിയോ

ഫ്‌ലോറിഡ : യു എസ് – യുക്രൈന്‍ ചര്‍ച്ച സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രതികരിച്ചു. റഷ്യ-യുക്രൈന്‍ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും മാര്‍ക്കോ റുബിയോ വ്യക്തമാക്കി. യു എസ് ഭരണകൂടത്തിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈയാഴ്ച്ച മോസ്‌കോയിലെത്തും. യുക്രൈന്റെ പരമാധികാരം സംരക്ഷിക്കുന്ന ചര്‍ച്ചകളാണ് ആവശ്യമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഇന്ന് പാരിസില്‍ ഫ്രഞ്ച് […]
Read more

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മൈക്ക് വാൾട്സിനെ നീക്കിയിരുന്നു. പിന്നാലെയാണ് മാർക്കോ റൂബിയോയെ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. അതേസമയം വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അംബാസഡറായി നാമനിർദ്ദേശം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി നാമനിർദ്ദേശം ചെയ്യുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗഡിൽ കുറിച്ചു.
Read more

മൈക്ക് വാൾട്സ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകും

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്സിനെ തെരഞ്ഞെടുത്തു. ട്രംപിന്റെ വിശ്വസ്തനാണ് മൈക്ക് വാൾട്സ്. റിട്ടയർഡ് ആർമി നാഷണൽ ഗാർഡ് ഓഫീസറാണ് അദ്ദേഹം, മാത്രമല്ല സൈനിക ലോജിസ്റ്റിക്‌സിന് മേൽനോട്ടം വഹിക്കുന്ന ഹൗസ് ആർമ്‌ഡ്‌ സർവീസസ് സബ് കമ്മിറ്റിയുടെയും ഇന്റലിജൻസ് സെലക്ട് കമ്മിറ്റിയിലെയും ചെയർമാനുംകൂടിയാണ്. കിഴക്കൻ മധ്യ ഫ്ലോറിഡയിൽ മൂന്ന് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്നു മൈക്ക് വാൾട്സ്. അമേരിക്കയിൽ സുരക്ഷ ശക്തിപ്പെടുത്തുമെന്ന തന്റെ വാഗ്ദാനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളായാണ് വാൾട്സിനെ ട്രംപ് കാണുന്നത്. […]
Read more
Advertisement
WhiteswanTV Footer