ഫ്‌ലോറിഡ : യു എസ് – യുക്രൈന്‍ ചര്‍ച്ച സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രതികരിച്ചു.
റഷ്യ-യുക്രൈന്‍ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും മാര്‍ക്കോ റുബിയോ വ്യക്തമാക്കി.
യു എസ് ഭരണകൂടത്തിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈയാഴ്ച്ച മോസ്‌കോയിലെത്തും.
യുക്രൈന്റെ പരമാധികാരം സംരക്ഷിക്കുന്ന ചര്‍ച്ചകളാണ് ആവശ്യമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.
യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഇന്ന് പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തും.
ഏകദേശം നാല് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ പദ്ധതിക്ക് അന്തിമരൂപം നല്‍കാനാണ് ചര്‍ച്ചകള്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ ജോലികള്‍ ചെയ്യാനുണ്ട്. ഇത് സങ്കീര്‍ണ്ണമാണെന്നും റൂബിയോ പറഞ്ഞു.
റഷ്യക്ക് മേലുള്ള സൈനിക-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ആഭ്യന്തര അഴിമതി വിവാദത്തിന്റെ പശ്ചാത്തലത്തിലുമാണ് ഫ്‌ലോറിഡയിലെ ചര്‍ച്ചകള്‍ നടന്നത്.
നവംബര്‍ 28-ന്, അഴിമതി ആരോപണത്തെത്തുടര്‍ന്ന് യുക്രൈയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിക്ക് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫും പ്രധാന ചര്‍ച്ചക്കാരനുമായ ആന്‍ഡ്രി യെര്‍മാകിനെ പുറത്താക്കേണ്ടി വന്നിരുന്നു.






