Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജർമനിയിലെ തീപിടിത്തം; മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജർമനിയിലെ ബോഹുമിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അഞ്ജലി, സിവിൻ എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 1.30ന് കൊച്ചി വിമാനത്താവളത്തിലെത്തും. നോവ സാബുവിന്റെ മൃതദേഹം രാത്രി 8.30നാണ് എത്തുക. നോവ സാബുവിന്റെ സംസ്കാരം 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും.

ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും നോർക്കയുടെയും ഇടപെടലുകളെ തുടർന്നാണ് മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ ജർമൻ പൊലീസിൽനിന്നുള്ള മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും വേഗത്തിൽ ലഭ്യമാക്കി. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹങ്ങൾ ഫ്യൂണറൽ ഹോമിന് കൈമാറുകയായിരുന്നു.

ബോഹുമിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് മൂന്ന് മലയാളികളും മരിച്ചത്. മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റിന്റെ തടിയിൽ നിർമിച്ച ഗോവണി തീപിടിത്തത്തിൽ പൂർണമായും കത്തിത്തകർന്നതോടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ ഇവർക്ക് സാധിച്ചില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix