തൃശ്ശൂർ : സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ നയിക്കുന്ന കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥ ഫെബ്രുവരി പതിമൂന്ന്, പതിനാലു, പതിനഞ്ച് തീയതികളിൽ നടക്കും.
ജാഥയുടെ ഉദ്ഘാടനം ഫെബ്രുവരി പതിമൂന്ന് വൈകിട്ട് അഞ്ചിന് കാട്ടകാമ്പാൽ ചിറയ്ക്കൽ സെന്ററിൽ നടക്കും. ഉദ്ഘാടനം എൽ.ഡി.എഫ് സംസ്ഥാന കൺവീനറും എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് ജാഥയുടെ വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കും. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.എൻ. സത്യൻ മാനേജറായും പ്രവർത്തിക്കും.പ്രൊഫസർ കെ.ഡി. ബാഹുലേയൻ, കെ. കൊച്ചനിയൻ, കെ.ടി. ഷാജൻ, ഇ.എ. ദിനമണി, അബ്ദുൾ ജലീൽ, ഒ.എം. ജോണി, നാസർ ഹമീദ്, റഫീക് തങ്ങൾ, കെ.കെ. സുബ്രഹ്മണ്യൻ, സീത രവീന്ദ്രൻ, പത്മം വേണുഗോപാൽ എന്നിവർ ജാഥയിലെ അംഗങ്ങളായിരിക്കും.
ജാഥ ഫെബ്രുവരി പതിനഞ്ചിന് വൈകിട്ട് അഞ്ചരയ്ക്ക് എരുമപ്പെട്ടി കടങ്ങോട് റോഡ് ജംഗ്ഷനിൽ സമാപിക്കും.കഴിഞ്ഞ പത്ത് വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.






