Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിഖില്‍- ഭരത് കൃഷ്ണമാചാരി പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ ടീസര്‍ 2026 ഫെബ്രുവരി 11 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ ടീസര്‍ തീയതി പുറത്ത്. 2026 ഫെബ്രുവരി 11 ന് ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വരിക. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് ‘സ്വയംഭൂ’.

സ്വയംഭുവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ടീസര്‍ സമ്മാനിക്കുക. ടീസര്‍ റിലീസ് തീയതി പുറത്തു വിട്ടു കൊണ്ടുള്ള പോസ്റ്ററില്‍ നിഖിലിനെ ഒരു മഹാ യോദ്ധാവായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനിയന്ത്രിതമായ രോഷത്തോടെ കടന്നു പോകുന്ന കഥാപാത്രമായാണ് ഈ പോസ്റ്ററില്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നത്. നീളമുള്ള മുടിയുള്ള, ചുവന്ന ട്രൌസറുകള്‍ ബൂട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുണ്ട കവചിത വസ്ത്രം ധരിച്ച അദ്ദേഹം, ഒരു വമ്പന്‍ വാളും കയ്യിലേന്തിയാണ് കാണപ്പെടുന്നത്. ഉയരുന്ന പുക, പറക്കുന്ന അവശിഷ്ടങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, കത്തുന്ന തീജ്വാലകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഈ കഥാപാത്രം, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് നല്‍കുന്നത്.

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങള്‍. തന്റെ കഥാപാത്രത്തിന്റെ ആധികാരികതയ്ക്കായി കഠിനമായ ശാരീരിക പരിശീലനത്തിന് വിധേയനായ നിഖില്‍, ഈ വേഷത്തിനായി ഏകദേശം രണ്ട് വര്‍ഷത്തോളം ആണ് ചിലവഴിച്ചത്. വമ്പന്‍ ബജറ്റും ഉയര്‍ന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാന്‍വാസില്‍, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തില്‍ കുമാര്‍, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷന്‍ ഡിസൈനര്‍സ്- എം. പ്രഭാകരന്‍, രവീന്ദര്‍, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷന്‍ – കിങ് സോളമന്‍, സ്റ്റണ്ട് സില്‍വ, വരികള്‍ – രാമജോഗയ്യ ശാസ്ത്രി, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer