Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: movie

‘ടോക്‌സിക്’ ഡാർക്ക് ലോകത്തിന്റെ പുതിയ മുഖം; ‘ലേഡീസ് & ലേഡീസ്’ വീഡിയോ വൈറൽ

യാഷ് നായകനാകുന്ന ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതൽ തീവ്രതയോടെ അവതരിപ്പിക്കുന്ന പുതിയ പ്രൊമോ വീഡിയോ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ചിത്രത്തിലെ ശക്തവും നിർണായകവുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് വീഡിയോ പ്രധാനമായി പരിചയപ്പെടുത്തുന്നത്. ധൈര്യവും ആത്മവിശ്വാസവും വിമതസ്വഭാവവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ ഓരോ ഫ്രെയിമിലും ശ്രദ്ധേയ സാന്നിധ്യമായി മാറുന്നു. കഥയുടെ ഗതി നിർണയിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾക്കാണ് ചിത്രത്തിൽ […]
Read more

‘വാഴ 2’ ഹിറ്റിന് പിന്നാലെ അർക്കാഡോയുടെ ‘യുഎഫ്ഒ മോഡ്’ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ”പ്ലൂട്ടോ” (Pluto) യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. “യുഎഫ്ഒ മോഡ്” (UFO Mode) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ വൻ തരംഗമായി മാറിയ ‘വാഴ 2’ (Vaazha 2) എന്ന ചിത്രത്തിലെ പ്രേക്ഷകർ നെഞ്ചിലേറ്റിയ മനംകവർന്ന “തൂക്കി ചുവന്ന കരങ്ങളോടെ…” (Thooki) എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ […]
Read more

“ഐ,നോബഡി” ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ നിർവഹിക്കുന്നു. ജൂലൈ ഒമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അശോകൻ,വിജയരാഘവൻ, മധുപാൽ,ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ,നന്ദു, ഇർഷാദ് അലി, മനോജ് കെ യു,സുധി […]
Read more

കിഷ്കിന്ധാകാണ്ഡത്തെ പ്രശംസിച്ച് ഡേവിഡ് വാർണർ

ഓസിസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചുള്ള വീഡിയോ ആണ് ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. സാധാരണ, ഒടിടി സ്ട്രീമിംഗുകളും, പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാളത്തിലെ പല സിനിമകളും അന്യഭാഷയിലും ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെ മലയാള സിനിമകളെ പ്രശംസിച്ച് […]
Read more

“ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

1970കളിൽ അടിയന്തിരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളിൽ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒഴിയാതെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽമേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു. മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-പ്രേംസായ്,കല-പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ്-ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്-ഗണേഷ് മാരാർ,ചീഫ് അസോസിയേറ്റ് […]
Read more

ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജയസൂര്യ നായകനായി, രതീഷ് വേഗയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന “ഓപ്പറേഷൻ ത്രാൾ” എന്ന അന്വേഷണാത്മക ത്രില്ലർ ചിത്രത്തിന്റെ ആദ്യ ദൃശ്യം പുറത്തിറങ്ങി. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും തുടർന്ന് നടന്ന രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ചിത്രത്തിന്റെ പ്രമേയമാകുന്നു. കശ്മീരിൽ ഉണ്ടായ കോൺവോയ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. മലയാള സിനിമയെ രാജ്യവ്യാപകമായി […]
Read more

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ […]
Read more

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌

മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ‘എന്‍ടിആര്‍നീല്‍’ 2027 ജൂൺ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് റിലീസ്‌ ചെയ്യും. താത്ക്കാലികമായി ‘എന്‍ടിആര്‍നീല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ ചിത്രത്തിന്റെ […]
Read more

“വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ്” ചിത്രത്തിന് പൂജയോടെ തുടക്കം

തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജാ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ […]
Read more

ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി; ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer