Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹൈക്കോടതി അനുമതിയോടെ ‘അതിമനോഹരം’ ചിത്രീകരണം പമ്പയിൽ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പമ്പയിൽ ആരംഭിച്ചു. സന്നിധാനം ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്ന് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടെയാണ് പമ്പയിലും നിലയ്ക്കലിലും ചിത്രീകരണം ആരംഭിച്ചത്.

ചിത്രീകരണ സ്ഥലത്തുനിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൗലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് നായിക. ‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം സംവിധായകൻ തരുണ്‍ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.

പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങളിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകാനാകില്ലെന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരുന്നത്. എന്നാൽ നിലയ്ക്കൽ ബസ് സ്റ്റാൻഡ്, പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിബന്ധനകളോടെ ചിത്രീകരണം നടത്തുന്നതിന് അനുമതി നൽകാമെന്ന് റാന്നി ഡി.എഫ്.ഒ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അനുമതി നൽകിയത്.

ചിത്രീകരണം തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്നും വനം, വന്യജീവി, പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടർ ലൗലജന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ വൻ താരനിരയും അണിനിരക്കുന്നുണ്ട്.

ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’, ‘മഹാറാണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റിംഗ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer