കൊച്ചി: ഓണം റിലീസായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് നായകനായ ചിത്രം ‘ഖലീഫ’ ഇനി ഒടിടിയിലേക്ക്. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 9 മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ഒന്നിലധികം പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം വരുന്നത്.
പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, മനോരമ മാക്സ്, സിംപ്ലി സൗത്ത്, സ്റ്റാർസ്പ്ലേ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം ലഭ്യമാകുക.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. പ്രൈം വീഡിയോയിലും ലയൺസ്ഗേറ്റ് പ്ലേയിലും വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.തമിഴ്, തെലുങ്ക് പതിപ്പുകൾ ആഹായിലും മലയാളം പതിപ്പ് മനോരമ മാക്സിലും ലഭ്യമാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ സ്റ്റാർസ്പ്ലേയിലൂടെയും ചിത്രം സ്ട്രീം ചെയ്യും.


