Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റൻ ശ്രേയസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ഏകദിന പരമ്പരയ്ക്ക് പിന്നാലെ നമൻ ദിർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടില്ല. ഇതോടെ സഞ്ജു സാംസൺ തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന.

ഏഷ്യൻ ഗെയിംസിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്പിന്നർ രവി ബിഷ്‌ണോയിക്കും ടീമിൽ സ്ഥാനം നഷ്ടമായി.

ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി സ്വർണം നേടിയ ആത്മവിശ്വാസത്തോടെയാണ് ശ്രേയസ് അയ്യറും സംഘവും വെസ്റ്റ് ഇൻഡീസിനെ നേരിടുന്നത്. അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്.

ഏകനാ സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം മത്സരത്തിന് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. 2023ൽ ഇവിടെ നടന്ന അവസാന ടി20 മത്സരത്തിൽ വെറും 100 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇന്ത്യക്ക് 19.5 ഓവർ വേണ്ടിവന്നിരുന്നു. 2026 ഐപിഎല്ലിലും ലഖ്‌നൗവിലെ പിച്ചുകൾ വ്യത്യസ്ത സ്വഭാവമാണ് പ്രകടിപ്പിച്ചത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ മറ്റു വേദികളിലെ ബാറ്റിംഗ് അനുകൂല പിച്ചുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പേസ് ബൗളർമാർക്ക് കാര്യമായ പിന്തുണ ലഭിച്ചിരുന്നു.

ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തതോടെ പിച്ചിന്റെ സ്വഭാവം മുതലെടുക്കാനാകുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix