Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: INDvsWI

പരമ്പര പിടിക്കാന്‍ ഇന്ത്യ; നാലാം ടി20 നാളെ ഹൈദരാബാദില്‍

ഹൈദരാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. പരമ്പരയിൽ നിലവിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാളത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, നാലാം ടി20യിൽ ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് വെസ്റ്റ് ഇൻഡീസ് ലക്ഷ്യമിടുന്നത്. പരമ്പരയിൽ മുൻതൂക്കം നിലനിർത്തുമ്പോഴും ഇന്ത്യൻ ടീമിന് ആശങ്കയാകുന്നത് ബൗളർമാരുടെ പ്രകടനമാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി 632 റൺസാണ് ഇന്ത്യൻ […]
Read more

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന്; പരമ്പരയിൽ മുന്നിലെത്താൻ ഇരു ടീമുകളും

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടി 1–1 എന്ന നിലയിൽ നിൽക്കുന്നതിനാൽ ഇന്നത്തെ പോരാട്ടം നിർണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പരയിൽ 2–1ന് മുന്നിലെത്താം. ലഖ്‌നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ […]
Read more

ടി20യില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം നിര്‍ണായകമായേക്കും; ടോസ് നേടുന്ന ടീമിന് മുന്‍തൂക്കം

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ റാഞ്ചിയിലെ കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈർപ്പവും നിർണായകമായേക്കും. നഗരത്തിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ ടോസ് നേടുന്ന ടീമിന് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെ ഗ്രൗണ്ടിൽ ഈർപ്പം അനുഭവപ്പെട്ടതായും ഇത് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബൗളർമാർക്ക് വെല്ലുവിളിയാകാമെന്നുമാണ് വിലയിരുത്തൽ. ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിലും ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി മുന്നേറാനാണ് […]
Read more

ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഇന്ത്യ

ലഖ്‌നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റൻ ശ്രേയസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏകദിന പരമ്പരയ്ക്ക് പിന്നാലെ നമൻ ദിർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടില്ല. ഇതോടെ സഞ്ജു സാംസൺ തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്പിന്നർ […]
Read more

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലഖ്നൗവിൽ

ലഖ്നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും വിൻഡീസിനെ നേരിടുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീർക്കുകയാണ് വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം. ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ തുടരുമെന്നാണ് സൂചന. ടീമിന്റെ ബാറ്റിങ് നിരയിൽ അഭിഷേക് ശർമ, […]
Read more

എട്ട് റണ്‍സകലെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടം; നിർഭാഗ്യ റെക്കോർഡിലും ഇടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ രോഹിത് ശർമ പുറത്തായി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 81 പന്തിൽ 92 റൺസെടുത്താണ് ഇന്ത്യൻ താരം മടങ്ങിയത്. 10 ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനങ്ങളിൽ ഒന്നിലധികം തവണ 90കളിൽ പുറത്താകുന്ന അഞ്ചാമത്തെ ബാറ്ററായി രോഹിത് മാറി. വിരാട് കോലി, വീരേന്ദർ സെവാഗ്, വുസി സിബാന്ദ, ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ […]
Read more

മൂന്ന് സെഞ്ചുറി; രണ്ടാം ഏകദിനത്തില്‍ 400 കടന്ന് വെസ്റ്റ് ഇന്‍ഡീസ്

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. അമീർ ജാംഗോ (114), ജോൺ കാംപെൽ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. ഇതോടെ ഇന്ത്യക്ക് 406 റൺസിന്റെ വിജയലക്ഷ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് 400 റൺസ് പിന്നിടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. തുടക്കത്തിൽ തന്നെ വെസ്റ്റ് ഇൻഡീസിന് കീസി കാർട്ടിയുടെ (9) […]
Read more

ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിങ്; രണ്ടാം ഏകദിനത്തിൽ വിൻഡീസ് കൂറ്റന്‍ സ്കോറിലേക്ക്

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 26 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന ശക്തമായ നിലയിൽ. ക്യാപ്റ്റൻ ഷായ് ഹോപ്പ് 53 റൺസുമായും അമീർ ജാംഗൂ 31 റൺസുമായും ക്രീസിൽ. വെടിക്കെട്ട് സെഞ്ചുറി നേടിയ ജോൺ കാംപ്ബെല്ലിന്റെയും 9 റൺസെടുത്ത കീസി കാർട്ടിയുടെയും വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യക്കായി വിക്കറ്റ് നേടിയത്. […]
Read more

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം; ടോസ് നേടി ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം പേസർ ആഖിബ് നബി പ്ലേയിങ് ഇലവനിൽ ഇടം നേടി. ആദ്യ ഏകദിനത്തിൽ തോറ്റ വെസ്റ്റ് ഇൻഡീസ് മൂന്ന് മാറ്റങ്ങളോടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ജസ്റ്റിൻ ഗ്രീവ്സ് പരിക്കിനെ തുടർന്ന് പുറത്തായി. ജ്യുവൽ ആൻഡ്ര്യു, മാത്യു ഫോർഡ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix