1970കളിൽ അടിയന്തിരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളിൽ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒഴിയാതെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽമേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു. മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-പ്രേംസായ്,കല-പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ്-ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്-ഗണേഷ് മാരാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-രാധാകൃഷ്ണൻ ചേലേരി,പി ആർ ഒ- എ എസ് ദിനേശ്.





