മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിട്ടുണ്ട്.സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലുമാണ് ചിത്രം ഒരുക്കിയത്.
ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
തിയേറ്ററുകൾക്ക് അപ്പുറം വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയവയാണ് ആട് സിനിമകൾ. ആ നിലയിലുള്ള സിനിമാ പ്രേക്ഷകർക്ക് മികച്ച ഒരു ഓ ടി ടി എക്സ്പീരിയൻസ് ആയിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറയുന്നു.
ഒരേ സിനിമയിൽ തന്നെ ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും എന്നാൽ സന്തോഷം നൽകുന്നതുമായ കാര്യമായിരുന്നു.സീ5-ൽ ചിത്രം റിലീസ് ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ജയസൂര്യ കൂട്ടിചേർത്തു.
മെയ് 1 മുതൽ ഷാജി പാപ്പനും പിള്ളേരും വരുന്നു, മലയാളം സീ5-ൽ മാത്രം.




