Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ജെൻസി യോഗ്യത നേടിയ ഏക വ്യക്തി മോദി’; ഡൽഹി ഹൈക്കോടതി പരാമർശത്തെ പരിഹസിച്ച് സി.ജെ.പി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ജന്തർ മന്തറിലെ അനുമതിയില്ലാത്ത പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റങ്കയ്ക്കുമെതിരെ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. ഇരുവരും ‘ജെൻസി’ വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന കോടതിയുടെ നിരീക്ഷണത്തെ പരിഹസിച്ച ദീപ്‌കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്’ എന്ന് എക്‌സിൽ കുറിച്ചു.

കസ്റ്റഡി ഉത്തരവിനെ ചോദ്യം ചെയ്ത് സൗരവ് ദാസും അശുതോഷ് റങ്കയും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. 27ഉം 31ഉം വയസ്സുള്ള ഹർജിക്കാർ ജെൻസി വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിരീക്ഷിച്ചിരുന്നു.

ബോണ്ട് വ്യവസ്ഥ ലംഘിച്ചത് തെറ്റായ പ്രവണതയല്ലേയെന്ന് കോടതി ചോദിച്ചു. അനുമതിയില്ലാതെ ബാരിക്കേഡുകൾ തകർത്ത് ജന്തർ മന്തറിലേക്ക് കടക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇത്തരം പ്രതിഷേധങ്ങൾ അക്രമാസക്തമാകാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിലെ പ്രതിഷേധങ്ങൾ ഉദാഹരിച്ചായിരുന്നു നിരീക്ഷണം.

സമാധാനാന്തരീക്ഷത്തിന് ഭീഷണിയുണ്ടെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ മജിസ്ട്രേറ്റിന് ഇത്തരം വിഷയങ്ങൾ പരിശോധിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. കേസിൽ സംഘടനയുടെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടാമെന്നും മുന്നറിയിപ്പ് നൽകി.

സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കേസ് പരിഗണിക്കാനിരിക്കെ എന്തിനാണ് നേരിട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചോദിച്ചു. കീഴ്‌ക്കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കേസ് മജിസ്ട്രേറ്റ് ഉടൻ പരിഗണിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix