മലപ്പുറം: തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ, പരിയാപുരം നവയുഗ് വായനശാലയുടെ ആഭിമുഖ്യത്തിൽ, പരിയാപുരം എ.എം.എൽ.പി.സ്കൂളിൽ, ബാലവേദി കൂട്ടുകാർക്കായി സംഘടിപ്പിച്ച, സർഗ്ഗോൽസവം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിമൂസ അദ്ധ്യക്ഷത വഹിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സക്കീന മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. റഷീദ്, വാർഡ് കൗൺസിലർ പി.മൊയ്തീൻ കുട്ടി,പി മുരളീധരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ബാബു മലോൽ, സെക്രട്ടറി പി രവീന്ദ്രൻ, ഇബ്രാഹിം കുട്ടി, കെ സുശീലൻ മാസ്റ്റർ, സുഹറ, കെ.പി.അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു. നാല് വേദികളിലായി പതിനാല് ഇനങ്ങളിൽ തിരൂർ താലൂക്കിലെ വിവിധ ഗ്രന്ഥാലയങ്ങളെ പ്രതിനിധീകരിച്ച്, യു.പി, ഹൈസ്കൂൾ കൂട്ടുകാർ പരിപാടികൾ അവതരിച്ചു. ഓവറോൾ ഒന്നാം സ്ഥാനം പരിയാപുരം നവയുഗ് വായനശാല കരസ്ഥമാക്കി.ഗ്രാമ ബന്ധു വായനശാല പച്ചാട്ടിരി രണ്ടാം സ്ഥാനത്തിനും സിറാജുൽ ഉലൂം വായനശാല പറവണ്ണ മൂന്നാം സ്ഥാനത്തിനും അർഹരായി.




