Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് 58കാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കനത്ത മഴയ്ക്കിടെ വീടിന്റെ ചുമരിടിഞ്ഞ് വീണ് 58കാരന് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം സ്വദേശി മുരുകേശനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മുരുകേശൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വീടിന്റെ ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞ് മുറിയിലേക്ക് വീഴുകയായിരുന്നു.

കനത്ത മഴയായതിനാൽ സംഭവം ഉടൻ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വീടിന് സമീപം മറ്റ് വീടുകളും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സഹോദരൻ എത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മുരുകേശനെ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയത്. ഉടൻ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് 58കാരന് ദാരുണാന്ത്യം”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix