Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രി ഒ. ജെ. ജനീഷിനെതിരായ പ്രതിഷേധം; പൊലീസിനെതിരെ DYFI

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസര്‍കോട്: കാസർകോട് മന്ത്രി ഒ. ജെ. ജനീഷിനെതിരായ പ്രതിഷേധത്തിൽ കേസെടുത്ത ഹൊസ്ദുർഗ് പൊലീസിനെതിരെ ഡിവൈഎഫ്ഐ. കാഞ്ഞങ്ങാട്ടെ ബിജെപി പ്രതിഷേധത്തിൽ എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും മുഴുവൻ പ്രതികളെയും ജാമ്യത്തിൽ വിട്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. എന്നാൽ ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് എടുത്ത കേസിൽ അഞ്ച് പേർ റിമാൻഡിലാണെന്നും 10 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്നും സംഘടന ചൂണ്ടിക്കാട്ടി.

ബിഎൻഎസ് 132, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പ് എന്നിവ ചുമത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ജയിലിലടച്ചത്. ഒരേ സ്വഭാവത്തിലുള്ള പ്രതിഷേധങ്ങളിൽ പൊലീസ് രണ്ട് തരത്തിലുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നാണ് ഡിവൈഎഫ്ഐയുടെ വിമർശനം.

കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ സംസ്ഥാന സർക്കാരിനെതിരെയും സംഘടന വിമർശനം ഉന്നയിച്ചു. ഇടതുപക്ഷത്തെ തല്ലിയൊതുക്കാനുള്ള കരാർ അമിത് ഷാ വി. ഡി. സതീശനെ ഏൽപ്പിച്ചിരിക്കുകയാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കാർ തടഞ്ഞ യുവമോർച്ച പ്രവർത്തകരെ കല്ലെറിയരുതെന്ന് കെ. എം. ഷാജി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. മുമ്പ് പവർകട്ടിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുക്കാൻ തയ്യാറായില്ലെന്നും എ. എ. റഹീം ആരോപിച്ചു.

കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നിൽ ഡീലുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎ പറഞ്ഞു. കേരളത്തിൽ കേസ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും ബിജെപിയുമാണെന്നും ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്താലും അവരെ സ്റ്റേഷനിലേക്ക് വിളിച്ച് ചായ നൽകി വിട്ടയക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകരെ വീടുകയറി അറസ്റ്റ് ചെയ്യുകയാണ്. കേസെടുത്താലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എം. വിജിൻ പറഞ്ഞു.

സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും രംഗത്തെത്തി. ബിജെപിയുടെ സ്പോൺസർമാർക്ക് കേരള സർക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നാണ് ചിന്താ ജെറോമിന്റെ ചോദ്യം. ഡിവൈഎഫ്ഐ പ്രവർത്തകരോട് ജനാധിപത്യവിരുദ്ധമായ സമീപനം സ്വീകരിക്കുമ്പോൾ ബിജെപി പ്രവർത്തകരോട് വാത്സല്യവും കരുണയുമാണെന്നും അവർ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ സംഘപരിവാർ വിധേയത്വം വെളിവാക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാഞ്ഞങ്ങാട്ടെ കേസിൽ പൊലീസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പെന്ന് ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും വിമർശിച്ചു.

കാസർകോട് ജില്ലയിൽ മാത്രം മന്ത്രി ഒ. ജെ. ജനീഷിനെതിരെ നാലിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. മന്ത്രിയുടെ രണ്ടാമത്തെ പരിപാടി കാഞ്ഞങ്ങാട് വ്യാപാര ഭവനിലായിരുന്നു. പരിപാടിക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിൽ പ്രതിഷേധങ്ങളുണ്ടായത്. യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധങ്ങൾ ഏകദേശം ഒരേ സമയത്തായിരുന്നു. നൂറ് മീറ്റർ അകലെയായിരുന്നു രണ്ട് പ്രതിഷേധങ്ങളും.

ആദ്യം മന്ത്രിയുടെ വാഹനം തടഞ്ഞ ബിജെപി പ്രവർത്തകർ ജനീഷിനെ കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞുവെക്കുകയും ചെയ്തു. പിന്നീട് പൊലീസ് വാഹനം കടത്തിവിട്ടെങ്കിലും പൊലീസും പ്രവർത്തകരും തമ്മിൽ വീണ്ടും കയ്യാങ്കളിയുണ്ടായി. പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടായത്. ഇവിടെയും മന്ത്രിയുടെ വാഹനം തടയുകയും പൊലീസുമായി ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തു. ഇരു സംഭവങ്ങളും ഒരേ സ്വഭാവത്തിലുള്ളതായിട്ടും രണ്ട് തരത്തിലുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ ഉയർത്തുന്ന ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix