Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോടിയേരിയുടെ ഫ്ലക്സ് കീറിയ സംഭവം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ എസ്എഫ്ഐ പരാതി നൽകി. ഫ്ലക്സ് നശിപ്പിച്ചയാൾക്കെതിരെ കേസെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ഫ്ലക്സ് നശിപ്പിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ പോസ്റ്റിന് പിന്നാലെയാണ് എസ്എഫ്ഐ പരാതി നൽകിയത്.

അതേസമയം, ഫ്ലക്സ് കീറിയ അക്ബർ ഷാ സംഭവത്തിൽ പ്രതികരിച്ചു. താൻ മുൻ എസ്എഫ്ഐ പ്രവർത്തകനാണെന്നും ഫ്ലക്സ് കോൺഗ്രസിന്റേതാണെന്ന് കരുതിയാണ് കീറിയതെന്നുമാണ് അക്ബർ ഷാ പറഞ്ഞത്. എസ്എഫ്ഐയുടെ പ്രകടനത്തിൽ കൂടെ ചേരുകയായിരുന്നെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ വ്യക്തമാക്കി.

എന്നാൽ, പണ്ട് എസ്എഫ്ഐയുടെ കൊടി പിടിച്ചിരുന്നുവെന്നത് കൊണ്ട് ഇപ്പോഴും എസ്എഫ്ഐ അംഗമാണെന്ന് പറയാനാകുമോയെന്നാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെഎസ്‌യുവിനോട് ചോദിച്ചത്. അക്ബർ ഷാ കിളിക്കൊല്ലൂർ ലോക്കൽ കമ്മിറ്റി മുൻ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയാണെന്നാണ് കെഎസ്‌യുവിന്റെ വാദം. അക്ബർ ഷാ എസ്എഫ്ഐ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന പോസ്റ്ററും കെഎസ്‌യു പുറത്തുവിട്ടിരുന്നു. ഇതിനാണ് എസ്എഫ്ഐ മറുപടി നൽകിയത്.

തലസ്ഥാനത്തെ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോർഡ് തകർത്തത്. മാർച്ചിനിടെ ഒരാൾ കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix