Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃക്കണ്ണാപുരം കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം; അന്വേഷണത്തിന് സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തൃക്കണ്ണാപുരം നഗരസഭ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ അജിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ സിപിഎം ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. കൗൺസിലറുടെ വിശദീകരണം കൂടി കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു.

കൗൺസിലർ പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. പണം നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തുമെന്നും കെട്ടിടനിർമാണം തടയുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നാണ് കരാറുകാരനായ സഞ്ചുവിന്റെ ആരോപണം.

തൃക്കണ്ണാപുരം എംഎൽഎ റോഡിൽ 11 സെന്റ് ഭൂമി വാങ്ങി കെട്ടിടനിർമാണം ആരംഭിച്ചതിന് പിന്നാലെയാണ് കൗൺസിലർ പണം ആവശ്യപ്പെട്ടതെന്ന് സഞ്ചു പറയുന്നു. ഭൂമി പുറമ്പോക്ക് കൈയേറിയതാണെന്ന് ആരോപിച്ചായിരുന്നു ഭീഷണിയെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഭൂമി വിൽപ്പന നടത്തിയ വ്യക്തിയെയും ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അജിൻ നിഷേധിച്ചു. മണ്ണ്-മാഫിയയും ബിജെപിയും ചേർന്ന് എഐ ഉപയോഗിച്ച് തയ്യാറാക്കിയ കെട്ടുകഥയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അനുമതിയില്ലാതെയാണ് കെട്ടിടനിർമാണം ആരംഭിച്ചതെന്നും താൻ നൽകിയ പരാതിയെ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയെന്നും അജിൻ വ്യക്തമാക്കി. പുറമ്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും കൗൺസിലർ രാജിവെക്കണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു. വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. അജിൻ തിരുമല ലോക്കൽ കമ്മിറ്റി അംഗമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix