Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെസിബിസി ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ തിളങ്ങി പാലാ രൂപത; മികച്ച ഏജൻസിയായി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെ സംസ്ഥാനതല ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ വൻ നേട്ടം കൊയ്ത് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത കോർപ്പറേറ്റ് ഏജൻസി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ വിഭാഗങ്ങളിൽ മികച്ച ഹയർസെക്കൻഡറി സ്കൂളായി പാലാ സെൻ്റ് തോമസും, മികച്ച ഹൈസ്കൂളായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും, മികച്ച എൽ.പി സ്കൂളായി ളാലം സെൻ്റ് മേരിസ് സ്കൂളും തിരഞ്ഞെടുക്കപ്പെട്ടതോടെ അവാർഡുകളിൽ പാലാ രൂപത തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങളിലും പാലാ രൂപതയിലെ അധ്യാപകർ മുൻപന്തിയിലെത്തി. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ റെജിമോൻ കെ. മാത്യു, പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മനോജ് സെബാസ്റ്റ്യൻ എന്നിവർ അതത് വിഭാഗങ്ങളിൽ ‘ഔട്ട്സ്റ്റാൻഡിങ് ടീച്ചർ’ ബഹുമതിക്ക് അർഹരായി.

രചനാ മത്സരങ്ങളിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് ഹൈസ്കൂളിലെ ഡോ. റോബിൻ മാത്യു (അനുഭവക്കുറിപ്പ് – രണ്ടാം സ്ഥാനം), മൂലമറ്റം സെൻ്റ് ജോർജ് യു.പി.എസിലെ ജാസ്മിൻ ജോസ് (കവിതാരചന – രണ്ടാം സ്ഥാനം), കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ലിൻ്റാമോൾ ആൻ്റണി (കഥാരചന – രണ്ടാം സ്ഥാനം) എന്നിവരും നേട്ടം കൈവരിച്ചു. റെജിമോൻ കെ. മാത്യു കവിതാരചനയിൽ മൂന്നാം സ്ഥാനവും നേടി. അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ ഉജ്ജ്വല വിജയമെന്ന് കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer