Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാലിന്യക്കൂമ്പാരം കത്തിയമർന്നു; മുണ്ടുപാലത്ത് സിസിടിവി വേണമെന്ന ആവശ്യം ശക്തമാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ – ഉഴവൂർ റോഡിലെ മുണ്ടുപാലത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ചാക്കുകളിൽ കെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. റോഡരികിലും താഴ്ഭാഗത്തുമായി കിടന്ന മാലിന്യത്തിൽ നിന്ന് തീ ആളിപ്പടർന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം സ്ഥിരമായി ഇവിടെ തള്ളുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് തടയാൻ പ്രദേശം സിസിടിവി നിരീക്ഷണത്തിലാക്കണമെന്ന് ദീർഘനാളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix