Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Environmental

മാലിന്യക്കൂമ്പാരം കത്തിയമർന്നു; മുണ്ടുപാലത്ത് സിസിടിവി വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: പാലാ – ഉഴവൂർ റോഡിലെ മുണ്ടുപാലത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ചാക്കുകളിൽ കെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. റോഡരികിലും താഴ്ഭാഗത്തുമായി കിടന്ന മാലിന്യത്തിൽ നിന്ന് തീ ആളിപ്പടർന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം സ്ഥിരമായി ഇവിടെ തള്ളുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് തടയാൻ […]
Read more

തരിശുനിലത്ത് പൊന്നണിയിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ

കോട്ടയം: കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ തരിശുനിലത്ത് നൂറുമേനി വിളയിച്ചു. രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് വാർഡിലെ ചൂരവേലിൽ പാടത്താണ് വിദ്യാർത്ഥികൾ നെൽകൃഷി നടത്തിയത്. നാശോന്മുഖമാകുന്ന നെൽവയലുകളെ പുനരുജ്ജീവിപ്പിക്കാനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതാനുമാണ് ഈ മാതൃകാപരമായ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കമിട്ടത്. പൂർണ്ണമായും ജൈവരീതിയിൽ, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ‘കന്നും കുളമ്പൻ’ എന്ന നാടൻ വിത്തിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പ്രകൃതികൃഷി പ്രചാരകനായ മധു […]
Read more

വലിയതോട് സംരക്ഷിക്കണം; മരങ്ങാട്ടുപിള്ളിയിൽ ആഴംകൂട്ടൽ ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത്

കോട്ടയം: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വലിയതോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടത് പരിഹരിക്കാൻ അടിയന്തിരമായി ആഴം കൂട്ടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുക്കാനാൽ ഭാഗം മുതൽ ആണ്ടൂർ വരെ നീളുന്ന തോടിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നത് പതിവായതോടെ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. പണ്ട് തെളിനീരൊഴുകിയിരുന്ന തോട് ഇപ്പോൾ കാടും കൈതച്ചെടികളും നിറഞ്ഞ് അഴുക്കുചാലായി മാറുന്ന അവസ്ഥയിലാണെന്നും, കൃഷിയെയും പരിസ്ഥിതിയെയും […]
Read more

മാലിന്യ പ്രശനങ്ങളിൽ അടിയന്തിര പരിഹാരം കാണണം: മുസ്ലിം യൂത്ത്ലീഗ്

കോഴിക്കോട്: ഓമശ്ശേരി ടൗണിലെയും അങ്ങാടിയിലൂടെ ഒഴുകുന്ന പാച്ചാംതോട്ടിലെയും മാലിന്യ പ്രശ്നങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ​ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തങ്ങളുടെ സ്ഥാപനങ്ങളിലെ മലിനജലവും മറ്റ് അവശിഷ്ടങ്ങളും നേരിട്ട് പാച്ചാം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് തോട്ടിലെ ജലം മലിനമാകുന്നതിനും കടുത്ത ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. ഇത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്‌. […]
Read more

വരാനിരിക്കുന്നത് ദുരന്തമോ?; തമിഴ്‌നാട് തീർത്ത് ഓർ മത്സ്യം

കുറച്ചു ദിവസങ്ങളായി ലോകത്തെ പലയിടങ്ങളിലും ഓർ മത്സ്യം (ഡൂംസ്‌ഡേ ഫിഷ്) തീരത്തടിയുകയാണ്. ആഴക്കടലിൽ വസിക്കുന്ന മത്സ്യം തീരത്തേക്ക് എത്തുന്നത് പ്രകൃതി ദുരന്തങ്ങളുടെ സൂചനയെന്നാണ് ജാപ്പനീസുകാർ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കലിഫോർണിയ എന്നിവിടങ്ങളിൽ ഈ മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് ടാസ്മാനിയയിൽ മൂന്ന് മീറ്റർ നീളമുള്ള ഓർ മത്സ്യത്തെ കണ്ടെത്തി. ഒരാഴ്‌ചയ്ക്കിടെ ന്യൂസിലൻഡിൽ രണ്ട് തവണ ഓർഫിഷ് മത്സ്യങ്ങൾ കരയ്ക്കടിഞ്ഞു. ഇന്ത്യയിൽ തമിഴ്നാട് തീരത്താണ് ഓർ മത്സ്യത്തെ കണ്ടെത്തിയത്. 30 അടിയോളം നീളമുണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer