Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാലിന്യ പ്രശനങ്ങളിൽ അടിയന്തിര പരിഹാരം കാണണം: മുസ്ലിം യൂത്ത്ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓമശ്ശേരി ടൗണിലെയും അങ്ങാടിയിലൂടെ ഒഴുകുന്ന പാച്ചാംതോട്ടിലെയും മാലിന്യ പ്രശ്നങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ​ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തങ്ങളുടെ സ്ഥാപനങ്ങളിലെ മലിനജലവും മറ്റ് അവശിഷ്ടങ്ങളും നേരിട്ട് പാച്ചാം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് തോട്ടിലെ ജലം മലിനമാകുന്നതിനും കടുത്ത ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. ഇത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്‌. ​

തോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, തോട് അടിയന്തിരമായി ശുചീകരിക്കുക, ടൗണിലെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളാണ് മുസ്ലിം യൂത്ത് ലീഗ് മുന്നോട്ടുവെച്ചത്. ഈ വിഷയത്തിൽ അടിയന്തിരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പൊതുജന വികാരം കണക്കിലെടുത്ത് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ഓമശ്ശേരി ടൗൺ കമ്മിറ്റി അറിയിച്ചു.അഷ്‌റഫ്‌ എ. കെ, ഹുസ്നി മുബാറക്, സലാം മേലാമ്പ്ര, മുഹ്സിൻ സിവി, ഷാഫി മേലാമ്പ്ര, ആശിഖ് യു. കെ എന്നിവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix