Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Omassery

വേനപ്പാറ സ്കൂളിൽ ജൈവ പച്ചക്കറി നടീൽ ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂ‌ൾ പദ്ധതി പ്രകാരം രണ്ടാംഘട്ടമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ തൈ നടീലിന്റെ ഉദ്ഘാടനം താമരശ്ശേരി തഹസീൽദാർ കെ ഹരീഷ് നിർവഹിച്ചു. കരനെൽകൃഷി ചെയ്‌ത്‌ വിളവെടുത്ത സ്ഥലത്താണ് പയർ കൃഷി ആരംഭിച്ചത്. സ്‌കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവകൃഷി നടത്തിവരുന്നത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷാനിൽ പി എം, […]
Read more

മാലിന്യ പ്രശനങ്ങളിൽ അടിയന്തിര പരിഹാരം കാണണം: മുസ്ലിം യൂത്ത്ലീഗ്

കോഴിക്കോട്: ഓമശ്ശേരി ടൗണിലെയും അങ്ങാടിയിലൂടെ ഒഴുകുന്ന പാച്ചാംതോട്ടിലെയും മാലിന്യ പ്രശ്നങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ​ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തങ്ങളുടെ സ്ഥാപനങ്ങളിലെ മലിനജലവും മറ്റ് അവശിഷ്ടങ്ങളും നേരിട്ട് പാച്ചാം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് തോട്ടിലെ ജലം മലിനമാകുന്നതിനും കടുത്ത ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. ഇത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്‌. […]
Read more

സ്വർണവും ചെമ്പും കോഴിയും; കലാശക്കൊട്ടിൽ ആവേശവും കൗതുകവും ഉണർത്തി ഇടത് വലത് മുന്നണികൾ

കോഴിക്കോട്: വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന കലാശക്കൊട്ട് കൗതുകവും ആവേശവും ജനിപ്പിക്കുന്നതായി. രാഹുൽ മാങ്കുട്ടലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ കോഴിയുമായി നൃത്തം വെച്ചപ്പോൾ ശബരിമല സ്വർണ്ണക്കുള്ള സൂചിപ്പിച്ചുകൊണ്ട് സ്വർണ്ണമാലകളും ചെമ്പും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകർ നേരിട്ടത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കലാശക്കൊട്ടിൽ പ്രതീകാത്മകമായി ചിത്രീകരിച്ചത് കാണികൾക്ക് ഒരേസമയം ആവേശവും കൗതുകവും ജനിപ്പിക്കുന്നതായി.
Read more

യുഡിഎഫ് ജനമുന്നേറ്റ യാത്ര നടത്തി

കോഴിക്കോട് : ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര നടത്തി. കിഴക്കൻ മേഖല പടിഞ്ഞാറൻ മേഖല എന്നിങ്ങനെ രണ്ട് മേഖലകളാക്കി തിരിച്ചായിരുന്നു റാലി. രാവിലെ 9 മണിക്ക് തുടങ്ങി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും സന്ദർശനം നടത്തി വൈകിട്ട് 7 മണിയോടെ ഓമശ്ശേരിയിൽ യാത്ര സമാപിച്ചു. യുഡിഎഫ് ചെയർമാൻ ഒ എം ശ്രീനിവാസനും കൺവീനർ യുകെ ഹുസൈൻ ഓമശ്ശേരിയും രണ്ട് മേഖലകളിലായി യാത്രയെ നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വികസന […]
Read more

വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാനാർത്ഥി സംഗമം നടത്തി

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡുകളായ 6,7,8 വാർഡുകളിലെയും ജില്ലാ പഞ്ചായത്തിലെ ഓമശ്ശേരി ഡിവിഷനിലെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ഡിവിഷൻ സ്ഥാനാർഥികളെയും ഉൾപ്പെടുത്തി ഓമശ്ശേരി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച സ്ഥാനാർഥി സംഗമം പുതിയ അനുഭവമായി. ഓമശ്ശേരിയും നാട്ടിലെ സാധരണക്കാരും അനുഭവിക്കുന്ന ദൈനംദിന പ്രശ്നങ്ങളും, വിദ്യാഭ്യാസ കാർഷിക, ആരോഗ്യ, ഗതാഗത, ശുചിത്വ മേഖലകളിലെ അടിസ്ഥാന പ്രശ്നങ്ങൾ, വന്യ മൃഗ ശല്യം, മാലിന്യ പ്രശ്നം, ഉൾപ്പെടെ ഒരുപാട് വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്തു. പൊതു ജനങ്ങൾക്ക് […]
Read more

യുഡിഎഫ് ഓമശ്ശേരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടെറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ വി.എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയാണ് ഓഫീസ് സജ്ജീകരിച്ചതെന്ന് യു.ഡി. എഫ് കൺവീനർ യു. കെ ഹുസൈൻ പറഞ്ഞു. ചടങ്ങിൽ കെ.കെ അബ്ദുള്ളക്കുട്ടി, പിവി സാദിഖ്‌, സൂപ്പർ അഹ്മദ് കുട്ടി ഹാജി , പി വി അബ്ദുറഹിമാൻ മാസ്റ്റർ, റസാഖ്‌ മാസ്റ്റർ , ഒ എം […]
Read more

എൽഡിഎഫ് ബൂത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ സജീവമായിരിക്കെ ഓമശ്ശേരി പഞ്ചായത്ത് ടൗൺ 6,7,8 വാർഡുകളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത്‌ കൺവീനർ കെ. വി ഷാജി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി മെമ്പർ ഒ. കെ സദാനന്ദൻ, ആറാം വാർഡ് സെക്രട്ടറി നിധീഷ്, ഏഴാം വാർഡ് സെക്രട്ടറി രജീഷ്, സ്ഥാനാർത്ഥികളായ കെ . കെ മനോജ്‌ കുമാർ, സൈദ, ഫാഹിസ് എന്നിവർ പങ്കെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer