കോഴിക്കോട്: വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന കലാശക്കൊട്ട് കൗതുകവും ആവേശവും ജനിപ്പിക്കുന്നതായി.
രാഹുൽ മാങ്കുട്ടലിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ കോഴിയുമായി നൃത്തം വെച്ചപ്പോൾ ശബരിമല സ്വർണ്ണക്കുള്ള സൂചിപ്പിച്ചുകൊണ്ട് സ്വർണ്ണമാലകളും ചെമ്പും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രവർത്തകർ നേരിട്ടത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കലാശക്കൊട്ടിൽ പ്രതീകാത്മകമായി ചിത്രീകരിച്ചത് കാണികൾക്ക് ഒരേസമയം ആവേശവും കൗതുകവും ജനിപ്പിക്കുന്നതായി.




