Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam pala

ബിജെപി പാലാ നിയോജക മണ്ഡലം യോഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ബിജെപി പാലാ നിയോജക മണ്ഡലം ബി.എൽ.എ മാരുടെയും (BLA), കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംയുക്ത യോഗം ബിജെപി ദേശീയ സമിതി അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പാലായിൽ നടന്ന ചടങ്ങിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് […]
Read more

ചെത്തിമറ്റം കളരിയാമ്മാക്കൽ തടയണ നശിപ്പിച്ചു; കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

കോട്ടയം: മീനച്ചിലാറ്റിലെ ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ തടയണകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. നാല് പലകകളാണ് തകർക്കപ്പെട്ടത്. ഇതോടെ ചെക്ക് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പാലാ നഗരസഭ, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ ഈ തടയണ നശിപ്പിച്ചത് പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നാലായിരത്തോളം വീടുകളിലും വിവിധ സ്ഥാപനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനൊപ്പം നൂറുകണക്കിന് ഏക്കർ സ്ഥലത്തെ ജലസേചനത്തിനും ആശ്രയിക്കുന്നത് ഈ ചെക്ക് ഡാമിനെയാണ്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചെക്ക് ഡാമിനോടൊപ്പം നിർമ്മിച്ച കേരളത്തിലെ […]
Read more

കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റിയെപ്പറ്റിയുള്ള വാർത്തകൾ അടിസ്ഥാനരഹിതം: ഔസേപ്പച്ചൻ വാളിപ്ലാക്കൽ

കോട്ടയം: കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടന്നുവെന്നും നേതാക്കൾക്കെതിരെ വിമർശനം ഉയർന്നുവെന്നുമുള്ള വാർത്തകൾ തികച്ചും അസംബന്ധവും സത്യവിരുദ്ധവുമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ പ്രസ്താവനയിൽ അറിയിച്ചു. നൂറ്റിമുപ്പത്തിരണ്ട് പേർ പങ്കെടുത്ത യോഗത്തിൽ എൽ.ഡി.എഫിന്റെ മധ്യ മേഖല ജാഥ, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ, ജനുവരി 30-ലെ കാരുണ്യ ദിനാചരണം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. നേതൃത്വത്തിനെതിരെ ആരും വിമർശനം ഉന്നയിച്ചില്ലെന്ന് മാത്രമല്ല, […]
Read more

പാലാ വീണ്ടും ചൂടുപിടിക്കുന്നു; കാപ്പന് ‘കൈ’ കൊടുക്കുമോ കോൺഗ്രസ്?”

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക്. മാണി സി. കാപ്പൻ എം.എൽ.എ സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് കോൺഗ്രസിന്റെ ‘കൈപ്പത്തി’ ചിഹ്നത്തിൽ മത്സരിക്കണമെന്ന പരസ്യ ആവശ്യവുമായി കോൺഗ്രസ് നേതാവും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ സാബു എബ്രഹാം രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ കാപ്പനെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്കെതിരെയും കടുത്ത വിമർശനങ്ങളാണ് സാബു എബ്രഹാം ഉന്നയിച്ചിരിക്കുന്നത്. പാലാ നഗരസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകളും കോൺഗ്രസ് പ്രവർത്തകരോടുള്ള അവഗണനയും ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ പ്രകമ്പനമാണ് […]
Read more

കർഷകരെ കാക്കുന്നവർക്ക് വോട്ട്; പാലായിൽ നിലപാട് വ്യക്തമാക്കി സഭ

കോട്ടയം: കോട്ടയം ജില്ലയിലെയും പ്രത്യേകിച്ച് പാലാ നിയോജക മണ്ഡലത്തിലെയും രാഷ്ട്രീയ ഗതിവിഗതികളിൽ നിർണ്ണായക മാറ്റങ്ങൾ പ്രകടമാക്കി കാഞ്ഞിരപ്പള്ളിയിൽ നടന്ന കർഷക സംഗമം. 75 വയസ്സ് പിന്നിട്ട 1500 കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. “കർഷകരെ ആര് ചേർത്തുപിടിക്കുന്നുവോ അവർക്ക് കർഷകർ വോട്ട് ചെയ്യും” എന്ന ബിഷപ്പിന്റെ പരസ്യ നിലപാട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. […]
Read more

പാലാ നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധവളപത്രം പുറത്തിറക്കണമെന്ന് ബിജു പുളിക്കകണ്ടം

കോട്ടയം: പാലാ നഗരസഭ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെട്ട സാഹചര്യത്തിൽ നഗരസഭയുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കണമെന്നും കൗൺസിലർ ബിജു പുളിക്കകണ്ടം ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിക്ക് നൽകിയ കത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വർഷം നഗരസഭ ഭരിച്ച കേരള കോൺഗ്രസ് (എം) ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പുതുതായി ചുമതലയേറ്റ യുഡിഎഫ് ഭരണസമിതി നടത്തിയ പരിശോധനയിലാണ് നഗരസഭയുടെ ഖജനാവ് […]
Read more

പാലാ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി; യു.ഡി.എഫിന് മികച്ച വിജയം

കോട്ടയം: പാലാ നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു. അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ഒരെണ്ണം എൽ.ഡി.എഫിന് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷന്മാർ ഇവരാണ്: യു.ഡി.എഫ് വൻ വിജയം നേടിയ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ നിരയിൽ നിന്ന് എൽ.ഡി.എഫ് (കേരള കോൺഗ്രസ് എം) പ്രതിനിധിയായ ജിജി ബൈജുവിന് മാത്രമാണ് അധ്യക്ഷ പദവി നേടാനായത്. പാലാ ഡി.ഇ.ഒ സത്യപാലൻ തിരഞ്ഞെടുപ്പ് വരണാധികാരിയായി പ്രവർത്തിച്ചു. പുതിയ ഭരണസമിതി അധികാരമേറ്റതോടെ നഗരസഭയുടെ വികസന […]
Read more

ഫാ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

കോട്ടയം: കത്തോലിക്കാ കോൺഗ്രസ് (AKCC) പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനാവാത്തതിൽ വ്യാപക പ്രതിഷേധം. ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന അച്ചനെ, സാധാരണ വേഗതയിൽ വന്ന കാർ പൊടുന്നനെ വേഗത കൂട്ടി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയിൽ സാരമായി പരിക്കേറ്റ അച്ചൻ ചികിത്സയിലാണ്. സഭ നേരിടുന്ന വിവിധ വിഷയങ്ങളിൽ രൂപതയുടെ ശക്തമായ ശബ്ദമായ ഫാ. ഞാറക്കുന്നേലിനെ […]
Read more

വലവൂർ സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; 19ന് നിക്ഷേപക ധർണ്ണ

കോട്ടയം: വലവൂർ സഹകരണ ബാങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും ക്രമക്കേടുകൾക്കുമെതിരെ നിക്ഷേപകർ പ്രതിഷേധത്തിലേക്ക്. ‘ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം’ രൂപീകരിച്ച ‘വലവൂർ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി’യുടെ നേതൃത്വത്തിൽ ജനുവരി 19 തിങ്കളാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. സാധാരണക്കാരായ നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോഴും, ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറികൾ തുടരുകയാണെന്ന് സംരക്ഷണ […]
Read more

നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനുവിന് മീഡിയ അക്കാഡമിയുടെ സ്വീകരണം

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിയാ ബിനു പുളിക്കക്കണ്ടത്തിന് മീഡിയ അക്കാഡമി സ്വീകരണം നൽകി. നഗരത്തിലെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും നഗരസഭാ കൗൺസിലർമാരും പങ്കെടുത്ത ചടങ്ങിൽ വച്ച് മീഡിയ അക്കാഡമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവ്പുരയിടം ചെയർപേഴ്സണ് മൊമെന്റോ നൽകി ആദരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുലിനെ അക്കാഡമി ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ പൊന്നാട അണിയിച്ച് ആദരിച്ചു. ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി തങ്കച്ചൻ പാലായ്ക്ക് വൈസ് […]
Read more

Recent News

Advertisement
WhiteswanTV Footer