കോട്ടയം: ബിജെപി പാലാ നിയോജക മണ്ഡലം ബി.എൽ.എ മാരുടെയും (BLA), കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംയുക്ത യോഗം ബിജെപി ദേശീയ സമിതി അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പാലായിൽ നടന്ന ചടങ്ങിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ്, അഡ്വ. ജയസൂര്യൻ, എൻ. ഹരി, പി.ജെ. തോമസ്, എൻ.കെ. ശശികുമാർ, പ്രൊഫ. വിജയകുമാർ, വിഷ്ണു വഞ്ചിമല, അഡ്വ. അനീഷ്, ഷാനു, സരീഷ്, സജി എസ്. തെക്കേൽ, ബിനീഷ് ചൂണ്ടച്ചേരി, ജയ രാജു, ജോസഫ് ടി. ജോസ്, സോമശേഖരൻ തച്ചേട്ട് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള പാർട്ടി പ്രതിനിധികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.






