Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെത്തിമറ്റം കളരിയാമ്മാക്കൽ തടയണ നശിപ്പിച്ചു; കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മീനച്ചിലാറ്റിലെ ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ തടയണകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. നാല് പലകകളാണ് തകർക്കപ്പെട്ടത്. ഇതോടെ ചെക്ക് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പാലാ നഗരസഭ, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ ഈ തടയണ നശിപ്പിച്ചത് പ്രദേശത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

നാലായിരത്തോളം വീടുകളിലും വിവിധ സ്ഥാപനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനൊപ്പം നൂറുകണക്കിന് ഏക്കർ സ്ഥലത്തെ ജലസേചനത്തിനും ആശ്രയിക്കുന്നത് ഈ ചെക്ക് ഡാമിനെയാണ്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചെക്ക് ഡാമിനോടൊപ്പം നിർമ്മിച്ച കേരളത്തിലെ ആദ്യ പാലം എന്ന പ്രത്യേകതയും ഇതിനുണ്ട്.

പാലാ മുനിസിപ്പാലിറ്റിക്കാണ് ഇതിന്റെ പരിപാലന ചുമതല. കഴിഞ്ഞ വേനൽക്കാലത്താണ് കേടുവന്ന പലകകൾ മാറ്റി പുതിയവ സ്ഥാപിച്ചിരുന്നത്. സാമൂഹ്യവിരുദ്ധരെ ഉടൻ കണ്ടെത്തണമെന്നും നശിപ്പിക്കപ്പെട്ട പലകകൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer