Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam pala

പാലാ സീറ്റിനായി അവകാശവാദമുന്നയിച്ച് എൻസിപി (ശരദ് പവാർ വിഭാഗം); എൽഡിഎഫിൽ സമ്മർദ്ദം ശക്തമാക്കാൻ തീരുമാനം

കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് തിരികെ ലഭിക്കണമെന്ന ശക്തമായ ആവശ്യവുമായി എൻ.സി.പി ശരദ് പവാർ പക്ഷം രംഗത്ത്. ജനുവരി 8-ന് എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മുൻപ് എൻ.സി.പി സ്ഥാനാർത്ഥിയായി മാണി സി. കാപ്പൻ വിജയിച്ച മണ്ഡലമെന്ന നിലയിൽ പാലായിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമായതോടെയാണ് എൻ.സി.പിക്ക് പാലാ സീറ്റ് വിട്ടുനൽകേണ്ടി വന്നത്. എന്നാൽ, അവിടെ മത്സരിച്ച […]
Read more

കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന വാർത്ത വാസ്തവവിരുദ്ധം; കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ബിജു മാത്യൂസ്

കോട്ടയം: പാലാ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ്. താൻ എന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും പാർട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് താൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നതിനാലാണ് ഈ വകുപ്പ് […]
Read more

ചേർപ്പുങ്കൽ പഴയ റോഡ് തകർന്നു; ദുരിത യാത്രയുമായി യാത്രക്കാരും വ്യാപാരികളും

കോട്ടയം: മാസങ്ങളായി തകർന്നു കിടക്കുന്ന ചേർപ്പുങ്കൽ പഴയ റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ സംവിധാനത്തിലൂടെ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര കാൽനടയാത്രികരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റോഡിലെ കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് വെട്ടിച്ചു മാറ്റുന്നത് നിത്യേന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ചകിണി പാലത്തിന് സമീപമാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ […]
Read more

നിക്ഷേപകരുടെ അവകാശ സംരക്ഷണം; എകെസിഡിഎഫ് ജില്ലാ യോഗം 8ന് പാലായിൽ ചേരും

കോട്ടയം: സഹകരണ ബാങ്ക് നിക്ഷേപകരുടെ ജില്ലാതല യോഗം വ്യാഴാഴ്ച പാലായിൽ സഹകരണ ബാങ്കുകളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാതെ ദുരിതത്തിലായവരുടെ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച ‘ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറത്തിന്റെ’ (AKCDF) കോട്ടയം ജില്ലാതല യോഗം ജനുവരി 8 വ്യാഴാഴ്ച നടക്കും. പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ടോംസ് ചേമ്പറിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് നിക്ഷേപക കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകർ തങ്ങളുടെ […]
Read more

ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാത; ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടക്കെണി; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടങ്ങൾ പതിവാകുന്ന കേന്ദ്രമായി മാറുന്നു. തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതക്കുരുക്കും അപകടകാരണങ്ങളും: തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോനാപ്പള്ളി, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികൾ തിരിയുന്നതും ഈ ജംഗ്ഷനിൽ നിന്നാണ്. കൂടാതെ, ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും ഈ വഴിയാണ് കടന്നുപോകുന്നത്. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവൻകുളം വഴി കിടങ്ങൂർ തുടങ്ങിയ […]
Read more

സീപ്പ് സൂപ്പർ ലീഗിന് തുടക്കം; ആദ്യ വിജയം കാഞ്ഞിരത്താനം സെന്റ് ജോൺസിന്

കോട്ടയം :”Say No to Drugs, Yes to Sports” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന് ഔദ്യോഗികമായി തുടക്കമായി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വെച്ച് 2026 ജനുവരി 4-ന് നടന്ന ചടങ്ങിൽ ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ […]
Read more

വാർഡ് നിവാസികൾക്കായി ഡിജിറ്റൽ ഹെൽപ്പ് ലൈൻ ആരംഭിച്ച് കൗൺസിലർ ബിജു മാത്യു

കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിലെ കൊട്ടാരമറ്റം 24-ാം വാർഡിലെ ജനങ്ങൾക്ക് മുഴുവൻ സമയ സേവനം ഉറപ്പാക്കുന്നതിനായി വാർഡ് കൗൺസിലർ ബിജു മാത്യു ഡിജിറ്റൽ ഹെൽപ്പ് ലൈൻ സർവീസ് ആരംഭിച്ചു. കൗൺസിലറുടെ വീടിനോട് ചേർന്ന ഓഫീസിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ ഹെൽപ്പ് ലൈൻ വഴി വിവിധ സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകൾ, വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പൊതുവായതും വ്യക്തിപരമായതുമായ ആവശ്യങ്ങൾക്ക് പരമാവധി സഹായം എത്തിക്കുക എന്നതാണ് ലക്ഷ്യം. കൊട്ടാരമറ്റം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റുക […]
Read more

കെ എം മാണിയുടെ 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ; പ്രകാശനം ജനുവരി 10-ന്

കോട്ടയം: കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലും ക്ഷേമ രാഷ്ട്രീയത്തിലും സമാനതകളില്ലാത്ത മുദ്രപതിപ്പിച്ച മുൻ ധനകാര്യ മന്ത്രി കെ.എം. മാണി നിയമസഭയിൽ അവതരിപ്പിച്ച 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. കേവലമൊരു വരവുചെലവ് കണക്കിനപ്പുറം, സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച കാരുണ്യ ബനവലന്റ് ഫണ്ട്, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയ ഒട്ടനവധി ജനക്ഷേമ പദ്ധതികളുടെ രൂപരേഖയായ ഈ ബഡ്ജറ്റുകൾ കേരളത്തിന്റെ വികസന ചരിത്രത്തിലെ അമൂല്യരേഖകളാണ്. 2026 ജനുവരി 10-ന് രാവിലെ 11.30-ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചാണ് […]
Read more

പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവൻ

കോട്ടയം: പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവായി ബിജു പാലൂപടവനെ തെരഞ്ഞെടുത്തു. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരള കോൺഗ്രസ് (എം)-ന് നിലവിൽ 10 അംഗങ്ങളാണുള്ളത്. കഴിഞ്ഞ കൗൺസിലിലും പാർട്ടിക്ക് 10 അംഗങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസ് (എം) മുനിസിപ്പൽ മണ്ഡലം പ്രസിഡന്റും എൽ.ഡി.എഫ് ടൗൺ മണ്ഡലം കൺവീനറുമായി പ്രവർത്തിക്കുന്ന ബിജു പാലൂപടവൻ, 25-ാം വാർഡായ നെല്ലിയാനിയിൽ നിന്നുമാണ് ഇത്തവണ കൗൺസിലിലേക്ക് വിജയിച്ചത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടി […]
Read more

പാലായിൽ കേരള കോൺഗ്രസ് (എം) കരുത്ത് തെളിയിച്ചു; വിജയശില്പികളെ അഭിനന്ദിച്ച് ജോസ് കെ. മാണി

കോട്ടയം : നഗരസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ പാലായിൽ കേരള കോൺഗ്രസ് (എം) കരുത്ത് തെളിയിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. പാലാ മുനിസിപ്പാലിറ്റിയിൽ 2020-ലെ കക്ഷിനിലയായ 10 സീറ്റുകൾ നിലനിർത്താൻ പാർട്ടിക്കായെന്നും മുന്നണിക്ക് നഗരസഭയിൽ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 18-ാം വാർഡിൽ തുല്യ വോട്ട് വന്നതിനെത്തുടർന്ന് ടോസിലൂടെയാണ് ഒരു സീറ്റ് നഷ്ടമായതെന്നതാണ് വസ്തുതയെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചവരെയും മികച്ച രീതിയിൽ മത്സരിച്ച സ്ഥാനാർത്ഥികളെയും അനുമോദിക്കുന്നതിനായി വിളിച്ചുചേർത്ത ചായസൽക്കാര […]
Read more
Advertisement
WhiteswanTV Footer