Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam pala

പാലായിൽ പുളിക്കകണ്ടം തരംഗം; ചരിത്രവിജയവുമായി ഒരു കുടുംബത്തിലെ മൂന്നുപേർ

കോട്ടയം: രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾക്കിടയിലും പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുടെ ബാനറിൽ മത്സരിച്ച പുളിക്കകണ്ടം കുടുംബാംഗങ്ങൾ കുറിച്ചത് സമാനതകളില്ലാത്ത വിജയം. കഴിഞ്ഞ 20 വർഷമായി നഗരസഭാംഗമായ ബിനു പുളിക്കകണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവരാണ് 13, 14, 15 വാർഡുകളിൽ നിന്ന് തകർപ്പൻ വിജയം നേടിയത്. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായി അറിയപ്പെടുന്ന വാർഡുകളിൽ രാഷ്ട്രീയ ഭേദമന്യേ ഇവർ നേടിയ വിജയം പാലാ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ 21 കാരിയായ ദിയ ബിനു […]
Read more

പാലാ നഗരസഭ കൗൺസിൽ രൂപീകരണം; കോൺഗ്രസിന് അർഹമായ പ്രാധാന്യം നൽകണം: അഡ്വ. സന്തോഷ് കെ. മണർകാട്

കോട്ടയം : നഗരസഭാ കൗൺസിൽ രൂപീകരണത്തിൽ എൽ.ഡി.എഫിനെതിരേ പോരാടി വിജയിച്ച കോൺഗ്രസ് കൗൺസിലർമാരെ തഴയുന്ന നിലപാട് ശരിയല്ലെന്നും, അവർക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലായിലെ പ്രതികൂല സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൃത്യമായ നിർദ്ദേശങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വന്തം നിലയിൽ പടപൊരുതിയാണ് ആറ് കോൺഗ്രസ് കൗൺസിലർമാർ പാർട്ടി അഭിമാനം കാത്തത്. ഈ സാഹചര്യത്തിൽ അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകി ആദരിക്കാൻ നേതൃത്വം തയ്യാറാകണം. യുഡിഎഫിലെ […]
Read more

വാട്‌സ്ആപ്പ് പോസ്റ്റിലൂടെ ജനങ്ങളെ അപമാനിച്ചു; കൊഴുവനാലിൽ മുൻ പഞ്ചായത്ത് മെമ്പർക്കെതിരെ ജനരോഷം

കോട്ടയം : അഞ്ചുവർഷത്തെ ഭരണകാലയളവിന് ശേഷം പടിയിറങ്ങുമ്പോഴും വാർഡിലെ ജനങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മുൻ വാർഡ് മെമ്പർ സ്മിതാ വിനോദിനെതിരെ കൊഴുവനാൽ മൂലേത്തുണ്ടി വാർഡിൽ പ്രതിഷേധം ശക്തമാകുന്നു. വാർഡിന്റെ വാട്‌സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ച വിടവാങ്ങൽ കുറിപ്പിൽ, “ആവശ്യങ്ങളുള്ളവർ വീട്ടിലിരിക്കാതെ ഗ്രാമസഭകളിൽ വരണമെന്ന്” ഉപദേശിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ പരാജയപ്പെട്ട മെമ്പർ, തോൽവിക്ക് പിന്നാലെ വോട്ടർമാരെ കുറ്റപ്പെടുത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രധാനമായും ഇടിവെട്ടിപ്പാറ – വലിയകുന്നേൽ റോഡിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട തർക്കമാണ് […]
Read more

മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക്; സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ തമിഴ്നാട് സ്വദേശിക്ക് പുനർജന്മം

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമുഖത്തെത്തിയ 27-കാരനായ തമിഴ്‌നാട് സ്വദേശിക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായിലെ വിദഗ്ധ ചികിത്സയിലൂടെ പുനർജന്മം. 2025 ഓഗസ്റ്റ് 28നുണ്ടായ അപകടത്തിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ പാൻക്രിയാസിന്റെ മധ്യഭാഗത്ത് ചതവ്, ഇടത് വൃക്കയ്ക്ക് ഗുരുതര പരിക്ക്, ആന്തരിക രക്തസ്രാവം എന്നിവ കണ്ടെത്തി. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തിൽ അടിയന്തരമായി പിഗ്‌ടെയിൽ ഡ്രെയിൻ സ്ഥാപിച്ച് വയറിനകത്തെ രക്തം നീക്കം ചെയ്തത് ചികിത്സയിൽ […]
Read more

അപ്പസ്തോലിക പാരമ്പര്യം സമഗ്രതയോടെ ഉൾക്കൊള്ളണം: മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: അപ്പസ്തോലിക പാരമ്പര്യവും അതിന്റെ തുടർച്ചയും പൂർണ്ണമായ അർത്ഥത്തിൽ നാം ഉൾക്കൊള്ളണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. 43-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അപ്പസ്തോലിക പാരമ്പര്യവും തുടർച്ചയും പരസ്പരപൂരകങ്ങളാണെന്നും ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രമാണ് പ്രാധാന്യമെന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒന്നിച്ച് ശ്വസിക്കുകയും ദൈവവചനം ശ്രവിച്ച് ജീവിതത്തെ വിലയിരുത്തുകയും ചെയ്യുമ്പോൾ നമ്മിൽ നിന്ന് നഷ്ടപ്പെട്ട വെളിച്ചം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനമാകുന്ന വിളക്കുപയോഗിച്ച് ജീവിതത്തിലെ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ […]
Read more

പാലായിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോട്ടയം: റിവർവ്യൂ റോഡിലെ ‘അണ്ണൻസ് മൊബൈൽസ്’ എന്ന വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി പിടിയിലായി. ഇടുക്കി മാങ്ങതൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതി, വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 92,000 രൂപയോളം വിലവരുന്ന 12 മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം […]
Read more

മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. അത്യാധുനികമായ സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. ദീർഘകാലമായി വേദന അനുഭവിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ആശ്വാസം നൽകുന്ന നൂതനമായ ചികിത്സാ രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് വിട്ടുമാറാത്ത പരിഹാരം […]
Read more

പാലാ അണ്ണൻസ് മൊബൈൽസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോട്ടയം: നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അണ്ണൻസ് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ നാല്പ്പതുകാരനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 13-ാം തീയതിയായിരുന്നു നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വിലകൂടിയ നിരവധി മൊബൈൽ ഫോണുകളാണ് കവർന്നത്. പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയമായ തെളിവുകളുടെയും […]
Read more

പാലാ രൂപത കോർപ്പറേറ്റ് അധ്യാപക-അനധ്യാപക മഹാസംഗമം ശനിയാഴ്ച

കോട്ടയം: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന മഹാസംഗമം ഈ മാസം 20-ാം തീയതി ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ അറിയിച്ചു. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം […]
Read more

പാലാ- പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് വാഹനം ക്രെയിനിന്റെ സൂമിൽ ഇടിച്ച് അപകടം

കോട്ടയം: പാലാ-പൊൻകുന്നം റോഡിലെ വിളക്കുമരുതുങ്കൽ ജംഗ്ഷനിൽ ക്രെയിനും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തോടനാൽ റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിവന്ന ക്രെയിനിന്റെ സൂമിലേക്ക് തീർത്ഥാടകരുടെ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇതേസമയം തന്നെ ബസ്സിന് പിന്നിലുണ്ടായിരുന്ന കാറും ബസ്സിലിടിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. തോടനാൽ ഭാഗത്തുനിന്ന് വന്ന ക്രെയിൻ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ക്രെയിനിന്റെ നീളമുള്ള കൈ (സൂം) റോഡിലേക്ക് തള്ളിനിന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തെത്തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer