Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ- പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് വാഹനം ക്രെയിനിന്റെ സൂമിൽ ഇടിച്ച് അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ-പൊൻകുന്നം റോഡിലെ വിളക്കുമരുതുങ്കൽ ജംഗ്ഷനിൽ ക്രെയിനും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തോടനാൽ റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിവന്ന ക്രെയിനിന്റെ സൂമിലേക്ക് തീർത്ഥാടകരുടെ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇതേസമയം തന്നെ ബസ്സിന് പിന്നിലുണ്ടായിരുന്ന കാറും ബസ്സിലിടിച്ചു.

ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. തോടനാൽ ഭാഗത്തുനിന്ന് വന്ന ക്രെയിൻ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ക്രെയിനിന്റെ നീളമുള്ള കൈ (സൂം) റോഡിലേക്ക് തള്ളിനിന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തെത്തുടർന്ന് പാലാ-പൊൻകുന്നം റൂട്ടിൽ കുറച്ചുനേരം ഗതാഗത തടസ്സം നേരിട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Recent News

Advertisement
WhiteswanTV Footer