Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലായിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: റിവർവ്യൂ റോഡിലെ ‘അണ്ണൻസ് മൊബൈൽസ്’ എന്ന വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി പിടിയിലായി. ഇടുക്കി മാങ്ങതൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

രാത്രി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതി, വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 92,000 രൂപയോളം വിലവരുന്ന 12 മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് പ്രതിയെ വലയിലാക്കിയത്. സബ് ഇൻസ്‌പെക്ടർ ദിലീപ്കുമാർ കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix