Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എംഎ മരുന്ന് വിവാദം; നോഡൽ ഓഫീസറുടെ ഇടപെടലിൽ അന്വേഷണം നടത്താൻ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എസ്എംഎ മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻഎച്ച്എം) നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുലിന്റെ ഇടപെടലിനെക്കുറിച്ച് അന്വേഷണം നടത്താൻ ആരോഗ്യവകുപ്പിന്റെ നീക്കം. നാറ്റ്കോയുടെ മരുന്ന് വാങ്ങാനുള്ള നടപടികളിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടത്താൻ ആലോചിക്കുന്നത്. നോഡൽ ഓഫീസറുടെ ഇടപെടലിൽ ദുരൂഹതയുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ഡോ. യു.ആർ. രാഹുലിനെ അടുത്തിടെ ചൈൽഡ് ഹെൽത്ത് വിഭാഗത്തിൽനിന്ന് മാറ്റിയിരുന്നു. എസ്എംഎ മരുന്ന് വാങ്ങാനുള്ള നടപടികൾ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്.

നാറ്റ്കോയുടെ മരുന്ന് ശുപാർശ ചെയ്ത ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുലാണ് കത്തിൽ ഒപ്പിട്ടത്.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാർ മരുന്ന് വാങ്ങാൻ കരാറുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റി മെയ് എട്ടിനാണ് നാറ്റ്കോയുടെ മരുന്ന് ശുപാർശ ചെയ്തത്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix