Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സർവകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിൽ വൻ ക്രമക്കേട്; 38 നിയമനങ്ങൾ അട്ടിമറിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിൽ വൻ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ടാബുലേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ലാപ്‌ടോപ്പ് നശിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അഭിമുഖ ബോർഡിൽ ആരൊക്കെയുണ്ടെന്ന വിവരം മുൻകൂട്ടി പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖ സമയത്ത് ബോർഡിലെ പല അംഗങ്ങളും പങ്കെടുത്തില്ലെങ്കിലും, ഇവരുടെ പേരിൽ ഉദ്യോഗാർഥികൾക്ക് മാർക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. 38 പേരുടെ നിയമനത്തിൽ ക്രമക്കേട് നടന്നതായി നിലവിൽ തെളിഞ്ഞിട്ടുണ്ട്. 100 മാർക്കിനായിരുന്നു ആദ്യം പരീക്ഷ നടത്തിയിരുന്നത്. പിന്നീട് എഴുത്തുപരീക്ഷയുടെ മാർക്ക് 75 ആക്കി നിജപ്പെടുത്തി. ശേഷിക്കുന്ന 25 മാർക്കിന്റെ അഭിമുഖത്തിൽ പലർക്കും 22, 23 മാർക്കുകൾ വരെ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി.

അസിസ്റ്റന്റ് ഗ്രേഡ് നിയമനപരീക്ഷ അട്ടിമറിച്ച് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസുകൾ നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പ്രോ വൈസ് ചാൻസലർ ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസ്സൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് കേസിലെ പ്രതികൾ. മറ്റൊരു സിൻഡിക്കേറ്റ് അംഗമായ ബി.എസ്. രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് കേസ് എഴുതിത്തള്ളിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix