Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: theft

മക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം; 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു

തൃശൂര്‍: കുന്നംകുളം തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവര്‍ന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉള്‍പ്പെടെയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ പൂജാരിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ സിസിടിവിയില്‍ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവര്‍ന്നത്. മുഖം മൂടി ധരിച്ച നിലയിലായിരുന്നു മോഷ്ടാവെന്നും ഏകദേശം 15 കിലോഗ്രാം ഭാരമുള്ള മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് വര്‍ഷങ്ങളുടെ […]
Read more

മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ തള്ളവിരൽ കടിച്ചുമുറിച്ചു

കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. സലീമിന്റെ മകന്റെ ഭാര്യയുടെ സ്വർണമാല മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച രാത്രി വെള്ളം ശേഖരിക്കുന്നതിനായി പൊതുപൈപ്പിന് സമീപത്തെത്തിയപ്പോഴായിരുന്നു മോഷണശ്രമം. സലീമിന്റെ മകന്റെ ഭാര്യയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ബഹളംവെച്ചു. ശബ്ദം കേട്ട് സലീം ഓടിയെത്തുകയായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ സലീമും പ്രതിയും തമ്മിൽ പിടിവലി ഉണ്ടായി. ഇതിനിടെയാണ് പ്രതി സലീമിന്റെ തള്ളവിരൽ കടിച്ചുമുറിച്ചത്. സംഭവത്തിന് പിന്നാലെ […]
Read more

ഗുഡ്‌സ് ഓട്ടോ ക്രെയിനിൽ കയറ്റി മോഷ്ടിച്ചു; 10,000 രൂപയ്ക്ക് ആക്രിയായി വിറ്റു

കോഴിക്കോട്: താമരശ്ശേരിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനിൽ കയറ്റി കൊണ്ടുപോയി ആക്രിയായി വിൽപ്പന നടത്തി. ചുങ്കം കയ്യേലിക്കുന്നുമ്മൽ സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷണം പോയത്. വഴിയരികിൽ പഴക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന വാഹനമാണിത്. കച്ചവടസ്ഥലത്തുനിന്ന് വാഹനം അപ്രതീക്ഷിതമായി കാണാതായതോടെയാണ് ഫൈസൽ തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗുഡ്‌സ് ഓട്ടോ ക്രെയിനിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രെയിൻ ഉടമയെ ബന്ധപ്പെട്ടതോടെയാണ് വാഹനം ആക്രിയായി മറ്റൊരാൾക്ക് 10,000 രൂപയ്ക്ക് വിറ്റതായി […]
Read more

ബാലരാമപുരം ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം

തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. ഔട്ട്‌ലെറ്റിന്റെ വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read more

പള്ളി സെമിത്തേരിയിൽ മോഷണം; കുടുംബ കല്ലറയിലെ ഗ്രാനൈറ്റ് ഷീറ്റ് കവർന്നു

പത്തനംതിട്ട: മല്ലപ്പള്ളിയിലെ മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. കുടുംബ കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടിച്ചത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായത്. സംഭവത്തിൽ ഇടവക അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്‌വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ […]
Read more

കൊപ്പത്ത് ലോറി തടഞ്ഞ് കവർച്ച; മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ഷാഹുൽ ഹമീദും അബ്ദുൽ റഹീമുമാണ് കൊപ്പം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയെ കാർ ഉപയോഗിച്ച് തടഞ്ഞുനിർത്തിയ പ്രതികൾ ഡ്രൈവറുടെ പക്കലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറത്ത് നിന്ന് പ്രതികളെ […]
Read more

പൊന്നാനി ആശുപത്രിയിൽ ലക്ഷങ്ങളുടെ മോഷണം; ആറംഗ സംഘം അറസ്റ്റിൽ

മലപ്പുറം: പൊന്നാനി സ്ത്രീ-ശിശു ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ സാമഗ്രികൾ മോഷ്ടിച്ച ആറംഗ സംഘം പൊലീസിന്റെ പിടിയിലായി. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ഷഹദ് (24), നാസിൽ (22), സിഫാറത്ത് (21), ഫഹദ് (20), അസ്ലം (23) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽ നിന്നാണ് പ്രതികൾ കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ എന്നിവ ഉൾപ്പെടെ ഏകദേശം […]
Read more

കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു

കൊച്ചി: കോതമംഗലത്ത് നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മോഷണം. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമെത്തിയ മോഷ്ടാക്കൾ ഡ്രോണും ലാപ്ടോപ്പും കവർന്നു. കൂടാതെ ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അഡ്മിഷൻ സെല്ലിൽ സൂക്ഷിച്ചിരുന്ന പുതിയ ഡ്രോണും ഒരു ലാപ്ടോപ്പുമാണ് നഷ്ടപ്പെട്ടത്. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച പണം സൂക്ഷിച്ചിരുന്ന ലോക്കർ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ വലിയ തുക കോളേജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന […]
Read more

അയോധ്യ രാമക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെന്ന് ആരോപണം; എസ്ഐടി അന്വേഷണം തുടങ്ങി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ അന്വേഷണം എസ്ഐടിക്ക് കൈമാറി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിൽ എത്തി ഏകദേശം 8 മണിക്കൂറിലധികം പരിശോധന നടത്തി. സംഭാവന പെട്ടികൾ തുറക്കുന്ന പ്രക്രിയ മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും സംഘം പരിശോധിച്ചു. സംഭാവന പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച സ്വകാര്യ […]
Read more

പട്ടത്തെ സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് 23 ലക്ഷം കവർന്ന രണ്ട് പേർ പിടിയിൽ

കൊല്ലം: പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ സ്വദേശികളായ സജിൽ എസ് (30), അനന്തു രവി (22) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 26-ന് രാത്രി കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix